9 Aug 2024 7:46 AM GMT
Summary
- തുകല്‍ വ്യവസായം ലോകോത്തര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം
- ലോകോത്തര നിര്‍മ്മാതാവാകാനുള്ള മാര്‍ഗ്ഗം ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്ന നിര്‍മ്മാണമാണ്
2030ഓടെ 50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിടണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ തുകല്‍, പാദരക്ഷ വ്യവസായത്തോട് ആവശ്യപ്പെട്ടു.ഇന്ത്യ ഒപ്പുവച്ച വിവിധ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) പ്രയോജനപ്പെടുത്താനും ആഗോള വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ലോകോത്തര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയുമായും യുഎഇയുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ നടപ്പാക്കിയിട്ടുണ്ട്.
2030-ഓടെ 50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം വയ്ക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ഡെല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍, ഇന്ത്യയുടെ തുകല്‍, ഉല്‍പ്പന്ന കയറ്റുമതി ഏകദേശം 5 ബില്യണ്‍ ഡോളറാണ്.
നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ വ്യവസായം ഗുണമേന്മ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കണം.ലോകോത്തര നിര്‍മ്മാതാവാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഉയര്‍ന്ന നിലവാരമുള്ള ചരക്കുകളുടെ നിര്‍മ്മാണമാണ്.
'എന്റെ ആഗ്രഹം, രണ്ടാമത്തെ വലിയ നിര്‍മ്മാതാവില്‍ നിന്ന്, ഞങ്ങള്‍ ഏറ്റവും വലുതായി മാറണം. ഈ മേഖലയിലെ ആഗോള കയറ്റുമതിയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്, ' അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറുകള്‍ (ക്യുസിഒ) പാലിക്കാന്‍ വ്യവസായത്തിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്നും വാസ്തവത്തില്‍, ഫാഷന്‍ പാദരക്ഷ നിര്‍മ്മാതാക്കള്‍ക്കും ലെഗസി സ്റ്റോക്കുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ന് നിങ്ങള്‍ 40 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് ഒരു കോടി തൊഴിലവസരങ്ങള്‍ വരെ ഉയരണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.കയറ്റുമതിയില്‍ ക്യുസിഒ ബാധകമല്ല. ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡിംഗ് ഉണ്ടായിരിക്കുക, ഞങ്ങളുടെ ഡിസൈനുകള്‍ യഥാര്‍ത്ഥത്തില്‍ അസാധാരണമാണെന്ന് ഉറപ്പാക്കുക- മന്ത്രി കൂട്ടിച്ചേര്‍ത്തു.