9 Feb 2025 9:40 AM GMT
Summary
- എഫ് ഡി ഐയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി
- എന്നാല്‍ പരിഗണിക്കുന്ന മേഖലകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല
രാജ്യത്തേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിനായി ചില മേഖലകളിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ലഘൂകരിക്കുന്നു.
ഇത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ അസോസിയേഷനുകള്‍, ഉപദേശക, നിയമ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ കൂടിയാലോചന നടത്തി. രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് വകുപ്പ് അവരുടെ അഭിപ്രായങ്ങള്‍ തേടി.
'ഞങ്ങള്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി. വിവിധ വിഷയങ്ങളില്‍ വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. കാര്യങ്ങള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല... നടപടിക്രമങ്ങളില്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നത് നോക്കുകയാണ്,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, നടപടിക്രമങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്ന മേഖലകളെ കുറിച്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
കണ്‍സള്‍ട്ടേഷനുകളില്‍, കയറ്റുമതി ആവശ്യങ്ങള്‍ക്കായി മാത്രം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഇന്‍വെന്ററി അധിഷ്ഠിത മോഡലുകളില്‍ എഫ്ഡിഐ സ്വീകരിക്കാന്‍ ഇ-കൊമേഴ്സ് കമ്പനികളെ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു.
അതേസമയം ഏത് മേഖലയിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണ്.
2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 1 ട്രില്യണ്‍ യുഎസ് ഡോളറിന്റെ നാഴികക്കല്ല് പിന്നിട്ടു.
സേവന വിഭാഗം, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും, ടെലികമ്മ്യൂണിക്കേഷന്‍, ട്രേഡിംഗ്, കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്റ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഈ വരവ് പരമാവധി ആകര്‍ഷിക്കുന്ന പ്രധാന മേഖലകള്‍.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെ നിക്ഷേപം 45 ശതമാനം ഉയര്‍ന്ന് 29.79 ബില്യണ്‍ ഡോളറിലെത്തി.