29 Dec 2023 10:45 AM GMT
Summary
- നിലവില്‍, 2018-19 സാമ്പത്തിക വർഷത്തിൽ 2024 മാര്‍ച്ച് 31 വരെയായിരുന്നു സമയ പരിധി
- 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമയപരിധി 2024 ഏപ്രില്‍ 30 വരെ
- വിജ്ഞാപനം ധനമന്ത്രാലയം പുറപ്പെടുവിച്ചു
2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക വരുമാനത്തിലെ പൊരുത്തക്കേടുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കാന്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടുളള വിജ്ഞാപനം ധനമന്ത്രാലയം പുറപ്പെടുവിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമയപരിധി 2024 ഏപ്രില്‍ 30 വരെയും 2019-20 സാമ്പത്തിക വര്‍ഷത്തെ സമയപരിധി 2024 ഓഗസ്റ്റ് 31 വരെയുമാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
നിലവില്‍, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 2024 മാര്‍ച്ച് 31, 2024 ജൂണ്‍ 30, എന്നിങ്ങനെയായിരുന്നു സമയപരിധി അനുവധിച്ചിരുന്നത്.
2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ പേയ്‌മെന്റ് ചെയ്യാത്തത്, അണ്ടര്‍പേയ്‌മെന്റ് അല്ലെങ്കില്‍ തെറ്റായ ക്ലെയിം എന്നിവ കാരണം നികുതി ബാധ്യതകള്‍ വീണ്ടെടുക്കുന്നതിനുള്ള ഓര്‍ഡറുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.