31 Jan 2024 6:32 AM
Summary
- 15 ശതമാനത്തില്‍ നിന്നും 10 ശതമാനമായിട്ടാണ് ഇറക്കുമതി തീരുവ കുറച്ചത്
- തീരുവ കുറയ്ക്കാനുള്ള തീരുമാനം മൊബൈല്‍ ഫോണ്‍ വ്യവസായത്തിനു ഗുണകരമാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 50 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന മൊബൈല്‍ ഫോണ്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള ഘടകങ്ങള്‍ക്കുള്ള തീരുവ വെട്ടിക്കുറച്ചു
15 ശതമാനത്തില്‍ നിന്നും 10 ശതമാനമായിട്ടാണ് ഇറക്കുമതി തീരുവ കുറച്ചത്.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം ഉയര്‍ത്തി കയറ്റുമതി വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സരത്തെ നേരിടാനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
ബാറ്ററി കവറുകള്‍, ലെന്‍സുകള്‍, ബാക്ക് കവറുകള്‍, പ്ലാസ്റ്റിക്, ലോഹം എന്നിവയില്‍ നിര്‍മിച്ച വിവിധ മെക്കാനിക്കല്‍ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ അസംബിള്‍ ചെയ്യാനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവയായിരിക്കും കുറയ്ക്കുക.
തീരുവ കുറയ്ക്കാനുള്ള തീരുമാനം മൊബൈല്‍ ഫോണ്‍ വ്യവസായത്തിനു ഗുണകരമാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത് മത്സരക്ഷമത വര്‍ധിപ്പിക്കുമെന്നും മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വ്യവസായം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 50 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന മൊബൈല്‍ ഫോണ്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 55-60 ബില്യന്‍ ഡോളറിലേക്ക് ഉയരുമെന്നും കണക്കാക്കുന്നു.