image

20 Dec 2024 11:48 AM

Economy

ജി എസ് ടി കൗണ്‍സില്‍; വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

MyFin Desk

ജി എസ് ടി കൗണ്‍സില്‍;    വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത
X

Summary

  • ജി എസ് ടി കൗണ്‍സില്‍ നാളെ
  • ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി നിരക്കുകള്‍ കുറച്ചേക്കും
  • റിസ്റ്റ് വാച്ചുകള്‍, ഷൂകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി വര്‍ധിപ്പിക്കും


ജി എസ് ടി യില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ജിഎസ്ടി കൗണ്‍സില്‍ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്ക്കുമെന്ന് സൂചന. ഒപ്പം റിസ്റ്റ് വാച്ചുകള്‍, ഷൂകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് 35 ശതമാനം പ്രത്യേക നികുതി സ്ലാബ് പരിഗണിക്കാനും തീരുമാനിച്ചേക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുക.

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ, ജിഎസ്ടി നഷ്ടപരിഹാര സെസ് സംബന്ധിച്ച് മന്ത്രിമാരുടെ ഗ്രൂപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി 2025 ജൂണ്‍ വരെ ആറ് മാസത്തേക്ക് നീട്ടാന്‍ സാധ്യതയുണ്ട്.

കൗണ്‍സിലിന്റെ അജണ്ടയിലെ പ്രധാന ഇനങ്ങളിലൊന്ന് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന്റെ ജിഎസ്ടി നിരക്ക് തീരുമാനിക്കുക എന്നതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി മുതിര്‍ന്ന പൗരന്മാര്‍ അടക്കുന്ന പ്രീമിയം നികുതിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ, 5 ലക്ഷം രൂപ വരെ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സിനായി മുതിര്‍ന്ന പൗരന്മാര്‍ ഒഴികെയുള്ള വ്യക്തികള്‍ അടക്കുന്ന പ്രീമിയങ്ങളുടെ ജിഎസ്ടി ഒഴിവാക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള പോളിസികള്‍ക്ക് അടക്കുന്ന പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി തുടരും.