image

26 Aug 2024 9:32 AM GMT

Economy

വിപണിയില്‍ കൂടുതല്‍ ഗോതമ്പ് എത്തിക്കുമെന്ന് സര്‍ക്കാര്‍

MyFin Desk

large quantity of wheat in public market in october
X

Summary

  • ഉത്സവ സീസണില്‍ ഗോതമ്പിന്റെ ആവശ്യകത വര്‍ധിക്കും
  • വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാപാരികളെന്ന് സര്‍ക്കാര്‍


കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ മുതല്‍ പൊതുവിപണിയില്‍ വന്‍തോതില്‍ ഗോതമ്പ് ലഭ്യമാക്കും. നിലവില്‍ മാര്‍ക്കറ്റില്‍ ഗോതമ്പിന് വിലഉയരുകയാണ്. ഈ സാഹചര്യത്തില്‍ കരുതല്‍ ശേഖരത്തില്‍നിന്നും ഗോതമ്പ് വിപണിയിലിറക്കണമെന്ന് വ്യാപാരികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഉത്സവ സീസണില്‍ വന്‍ വിലക്കയറ്റത്തിന് അത് വഴിതെളിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

പുതിയ വിളയുടെ വരവ് വരെ സ്ഥിരമായ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ മാസവും ഒരു ദശലക്ഷം ടണ്‍ ഔദ്യോഗിക കരുതല്‍ ശേഖരത്തില്‍ നിന്ന് വിട്ടുകൊടുക്കാനാണ് പദ്ധതിയിടുന്നത്.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെയും കൃഷി മന്ത്രാലയത്തിന്റെയും ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് മണ്ടികളില്‍ നിന്നുള്ള വ്യാപാരികള്‍ ഗോതമ്പിന്റെ ശരാശരി വാങ്ങല്‍ വില ജൂലൈയില്‍ 8 ശതമാനം വര്‍ധിച്ചപ്പോള്‍ മൊത്ത, ചില്ലറ വില്‍പന വിലകളിലെ വര്‍ധന 6 ശതമാനത്തില്‍ താഴെയാണ്.

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് (ഒഎംഎസ്എസ്) കീഴില്‍ പ്രതിവാര ലേലത്തിനായി സര്‍ക്കാര്‍ ഈ വര്‍ഷം ഏകദേശം 5.5 ദശലക്ഷം ടണ്‍ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണ്‍ 28 മുതല്‍ വിറ്റത് 10 മില്യണ്‍ ടണ്ണാണ്.

വിലക്കയറ്റത്തെക്കുറിച്ച് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ കൂടുതലും ഇത് കൂടുതല്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ഗോതമ്പ് വ്യാപാരികളാണെന്നും ഭക്ഷ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നിരുന്നാലും, ആവശ്യമെങ്കില്‍, സര്‍ക്കാര്‍ ഏകീകൃത കരുതല്‍ വില നിശ്ചയിച്ചിരിക്കുന്നതിനാല്‍ അത് വീണ്ടും അവതരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈയില്‍ ഗോതമ്പിന്റെ ശരാശരി മണ്ടിവില ക്വിന്റലിന് 2,475 രൂപ ആണെന്ന് അഗ്മാര്‍ക്കറ്റ് ഡാറ്റ കാണിക്കുന്നു. അതേസമയം ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് മൊത്തവില ക്വിന്റലിന് 3,006 രൂപ ആണെന്നും ചില്ലറ വില്‍പ്പന കിലോയ്ക്ക് 33.86 രൂപ ആണെന്നും ആണ്.

കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗോതമ്പ് ഉല്‍പ്പാദനം 2022-23 ല്‍ 110.55 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 2023-24 ല്‍ റെക്കോര്‍ഡ് 112.93 മില്ല്യണ്‍ ടണ്ണിലെത്തി. എങ്കിലും ഉത്സവ സീസണില്‍ ഗോതമ്പിന്റെ ആവശ്യകത വളരെയധികം വര്‍ധിക്കുന്ന കാലമാണ്. തിരക്കിനുമുമ്പുതന്നെ വിപണിയില്‍ ആവശ്യത്തിന് സാധന ലഭ്യത ഉറപ്പു വരുത്തിയാല്‍മാത്രമെ വിലവര്‍ധനയെ പ്രതിരോധിക്കാനാവു.