24 Dec 2024 1:10 PM GMT
Summary
- 15.02 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്
- സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 37.28 ശതമാനം ചെലവഴിച്ചു
- വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കും
മൂലധന ചെലവുകള്‍ക്കായി വകയിരുത്തിയ തുക ഫലപ്രദമായി വിനോഗിച്ചെന്ന് കേന്ദ്രം. 15.02 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂലധന ചെലവുകള്‍ക്കായി വകയിരുത്തിയ തുക ഫലപ്രദമായി വിനോഗിച്ചു. 15.02 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇതിന്റെ 37.28 ശതമാനം ഇതിനകം ചെലവഴിച്ചു.റവന്യൂ അക്കൗണ്ടില്‍ വകയിരുത്തിയ തുകയുടെ 45.7 ശതമാനവും വിനോയിഗിച്ചു.
ഇതെല്ലാം ഇന്ത്യയെ ലോക സമ്പത്ത് ശക്തിയാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ചൂണ്ടികാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
റോഡുകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രാധാന്യം നല്‍കി എന്നതാണ് മന്ത്രാലയം റിപ്പോര്‍ട്ടില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നത്.
കേന്ദ്രത്തിനുണ്ടായ മൊത്തം ചെലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ് വകയില്‍ 2.39 ലക്ഷം കോടി നല്‍കി. സബ്‌സിഡികള്‍ക്കായി 2.14 ലക്ഷം കോടിയും പ്രതിരോധ സേവനങ്ങള്‍ക്ക് 1.45 ലക്ഷം കോടിയും വകയിരുത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ ചെലവഴിച്ചത് 1.49 ലക്ഷം കോടി രൂപയാണ്.
അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.