image

21 Nov 2022 6:47 AM GMT

Economy

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.9 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ്

MyFin Desk

goldman sachs india gdp forecast
X

goldman sachs india gdp forecast


മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി വളരാന്‍ കഴിഞ്ഞെങ്കിലും, ഉയര്‍ന്ന വായ്പ ചിലവടക്കമുള്ള കാരണങ്ങള്‍ മൂലം അടുത്ത വര്‍ഷം ഈ നേട്ടം നില നിര്‍ത്തുന്നതിനുള്ള സാധ്യത കുറവാണെന്നു ഗോള്‍ഡ്മാന്‍ സാക്സ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ ഈ വര്‍ഷം കണക്കാക്കിയ 6.9 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ കണ്ടെത്തല്‍.

'ആഭ്യന്തര ഡിമാന്റിനെ കര്‍ശനമായ പണനയം ബാധിക്കുന്നതിനാല്‍ വര്‍ഷത്തിന്റെ ആദ്യ പകുതി വളര്‍ച്ച മന്ദഗതിയിലായിരിക്കും. എന്നാല്‍ ആഗോള വളര്‍ച്ചയില്‍ ഒരു തിരിച്ചു വരവുണ്ടാവുന്നതിനനുസരിച്ച് രണ്ടാം പകുതിയില്‍ വളര്‍ച്ച ത്വരിതപ്പെട്ടേക്കാം'

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 21-22 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനമായി വളര്‍ന്നിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം അടുത്ത വര്‍ഷത്തോടെ 6.1 ശതമാനമായി കുറയും. കഴിഞ്ഞ പത്തു മാസമായി ഇത് ആര്‍ ബി ഐയുടെ സഹന പരിധിയായ 6 ശതമാനത്തിനും മുകളിലാണ്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി നിര്‍ക്കു വര്‍ധിപ്പിച്ചതിനാല്‍ കോവിഡിന് ശേഷമുണ്ടായ വളര്‍ച്ച മന്ദഗതിയിലായി. നിരക്ക് വര്‍ധന മുന്തിയ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്കും തടസ്സമാകുന്നതിനാല്‍ ആഗോള മാന്ദ്യത്തിന്റെ സാധ്യത വര്‍ധിക്കുന്നുണ്ട്.

രാജ്യത്തിന്റെ കയറ്റുമതിയിലുള്ള വളര്‍ച്ച ഒക്ടോബറില്‍ കുത്തനെ ഇടിഞ്ഞു 16.7 ശതമാനമായി. സെപ്റ്റംബറില്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോള ഡിമാന്റിലുള്ള കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പാന്‍ഡെമിക്കിന് ശേഷം കയറ്റുമതിയില്‍ ആദ്യമായാണ് ഇടിവ് രേഖപ്പെടുത്തുന്നത് .