image

18 Nov 2024 7:45 AM GMT

Economy

ജോലി പരസ്യങ്ങള്‍; നിലവിലുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി ഫോക്സ്‌കോണ്‍

MyFin Desk

foxconn ditches existing standards for job ads
X

Summary

  • പരസ്യങ്ങളിലെ പ്രായം, ലിംഗഭേദം, വൈവാഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാനാണ് റിക്രൂട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്
  • ജൂണില്‍ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു
  • പുതിയ പരസ്യങ്ങള്‍ പുതിയ മാനദണ്ഡപ്രകാരം പുറത്തിറങ്ങി


ഐഫോണ്‍ ജോബ് പരസ്യങ്ങളിലെ പ്രായം, ലിംഗഭേദം, വൈവാഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് റിക്രൂട്ടര്‍മാരോട് ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 25 ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ഫോക്സ്‌കോണ്‍ അതിന്റെ പ്രധാന ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലി പ്ലാന്റിലെ ജോലികളില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കിയതായി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഉയര്‍ന്ന ഉല്‍പ്പാദന കാലയളവില്‍ ഈ സമ്പ്രദായത്തില്‍ ഇളവ് വരുത്തി.

ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിലെ ഐഫോണ്‍ ഫാക്ടറിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്ന ഫോക്സ്‌കോണ്‍, അസംബ്ലി ലൈന്‍ ജീവനക്കാരെ മൂന്നാം കക്ഷി വെണ്ടര്‍മാര്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. ഈ ഏജന്റുമാര്‍ ഉദ്യോഗാര്‍ത്ഥികളെ സ്‌കൗട്ട് ചെയ്യുകയും സ്‌ക്രീനിംഗ് ചെയ്യുകയും ചെയ്യുന്നു. ആത്യന്തികമായി അവരെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നത് ഫോക്‌സ്‌കോണ്‍ ആണ്.

2023 ജനുവരി മുതല്‍ 2024 മെയ് വരെ ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ റിക്രൂട്ട് വെണ്ടര്‍മാര്‍ പോസ്റ്റ് ചെയ്ത തൊഴില്‍ പരസ്യങ്ങള്‍ റോയിട്ടേഴ്സ് അവലോകനം ചെയ്തിരുന്നു. അതിനുശേഷം ആപ്പിളിന്റെയും ഫോക്സ്‌കോണിന്റെയും വിവേചന വിരുദ്ധ നയങ്ങള്‍ക്ക് എതിരായി സ്മാര്‍ട്ട്ഫോണ്‍ അസംബ്ലി റോളുകള്‍ക്ക് നിശ്ചിത പ്രായത്തിലുള്ള അവിവാഹിതരായ സ്ത്രീകള്‍ മാത്രമേ അര്‍ഹതയുള്ളൂ എന്ന് പ്രസ്താവിച്ചു.

സ്റ്റോറി പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമ്പനി നല്‍കുന്ന ടെംപ്ലേറ്റുകള്‍ക്ക് അനുസൃതമായി റിക്രൂട്ട്മെന്റ് മെറ്റീരിയലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യാന്‍ ഫോക്സ്‌കോണ്‍ എച്ച്ആര്‍ എക്സിക്യൂട്ടീവുകള്‍ പല ഇന്ത്യന്‍ വെണ്ടര്‍മാരോടും നിര്‍ദ്ദേശിച്ചു.

ജൂണ്‍ അവസാനത്തില്‍ നടന്ന ഒരു മീറ്റിംഗില്‍, ഫോക്സ്‌കോണ്‍ എച്ച്ആര്‍ എക്സിക്യൂട്ടീവുകള്‍ കമ്പനിയുടെ നിയമന രീതികളെക്കുറിച്ചുള്ള മാധ്യമ കവറേജ് ഉദ്ധരിക്കുകയും 'ഫോക്സ്‌കോണിന്റെ പേര് ഇനിയുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ കരാറുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങളോട് പറയുകയും ചെയ്തതായി ഒരു ഏജന്റ് പറഞ്ഞു.

'പരസ്യങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: അവിവാഹിതരുടെ ആവശ്യകത പരാമര്‍ശിക്കരുത്, പ്രായമോ സ്ത്രീയോ പുരുഷനോ പരാമര്‍ശിക്കരുത്,' മറ്റ് ഉറവിടങ്ങളെപ്പോലെ ഫോക്‌സ്‌കോണില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് തിരിച്ചറിയരുതെന്ന വ്യവസ്ഥയോടെ ഒരു ഏജന്റ് പറഞ്ഞു. റിക്രൂട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് ഫോക്സ്‌കോണ്‍ പ്രതികരിച്ചില്ല. സമാനമായ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ആപ്പിളും വിസമ്മതിച്ചു. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളെ ഫോക്സ്‌കോണ്‍ നിയമിക്കുന്നുവെന്ന് ഇരു കമ്പനികളും നേരത്തെ പറഞ്ഞിരുന്നു.

റോയിട്ടേഴ്സ് അവലോകനം ചെയ്ത ഒരു പുതിയ ഫോക്സ്‌കോണ്‍ ടെംപ്ലേറ്റ് പരസ്യം സ്മാര്‍ട്ട്ഫോണ്‍ അസംബ്ലി സ്ഥാനങ്ങള്‍ വിവരിച്ചെങ്കിലും ഫോക്സ്‌കോണിനെക്കുറിച്ചോ പ്രായം, ലിംഗഭേദം അല്ലെങ്കില്‍ വൈവാഹിക മാനദണ്ഡങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല.