25 May 2024 10:03 AM GMT
Summary
- വിദേശനാണ്യ ശേഖരം 4.549 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 648.7 ബില്യണിലെത്തി
- വിദേശ കറന്‍സി ആസ്തികളാണ് കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകം
ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. മെയ് 17 ന് അവസാനിച്ച ആഴ്ചയില്‍ 4.549 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് വിദേശനാണ്യ ശേഖരം 648.7 ബില്യണിലെത്തി. മൊത്തത്തിലുള്ള ഫോറെക്‌സ് ശേഖരത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയിലെ വര്‍ധനവാണിത്.
ഏപ്രില്‍ 5 ന് അവസാനിച്ച ആഴ്ചയില്‍, ഒന്നിലധികം ആഴ്ചകളിലെ വര്‍ധനവിനെത്തുടര്‍ന്ന് കരുതല്‍ ശേഖരം 8.562 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. മെയ് 10 ന് അവസാനിച്ച ആഴ്ചയില്‍, വിദേശ കറന്‍സി ആസ്തികള്‍ 3.361 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 569.009 ബില്യണ്‍ ഡോളറായതായും പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു.കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമാണ് വിദേശ കറന്‍സി ആസ്തികള്‍.
ഡോളറിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന, വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു. ഈ ആഴ്ചയില്‍ സ്വര്‍ണശേഖരം 1.244 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 57.195 ബില്യണ്‍ ഡോളറിലെത്തിയതായും ആര്‍ബിഐ അറിയിച്ചു.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 168 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.327 ബില്യണ്‍ ഡോളറായതായും ആര്‍ബിഐ ഡാറ്റ കാണിക്കുന്നു.