image

31 July 2024 9:02 AM GMT

Economy

ഇന്ത്യന്‍ ബോണ്ടുകളില്‍ കണ്ണുവെച്ച് വിദേശബാങ്കുകള്‍; വാങ്ങല്‍ റെക്കാര്‍ഡ് ഉയരത്തില്‍

MyFin Desk

indian bonds worth 16 billion were bought by foreign banks
X

Summary

  • ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മിച്ചം ഈ മാസം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി
  • വിദേശ ബാങ്കുകള്‍ 2024-ല്‍ ഇതുവരെ 1.37 ട്രില്യണ്‍ രൂപയുടെ ബോണ്ടുകള്‍ വാങ്ങി


വിദേശ ബാങ്കുകള്‍ ഈ വര്‍ഷം ഇതുവരെ 16 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യന്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുള്ളതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം വാങ്ങിയ റെക്കോര്‍ഡ് വാങ്ങല്‍ മറികടക്കാന്‍ ഇക്കൊല്ലം ഏഴുമാസം മാത്രമെ വേണ്ടിവന്നുള്ളുവെന്ന് ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.

കഴിഞ്ഞ മാസം ജെപി മോര്‍ഗന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ ഇന്ത്യയുടെ കടം ഉള്‍പ്പെടുത്തിയതിനും പലിശനിരക്ക് കുറയാന്‍ പോകുന്നതിനാല്‍ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മുന്നേറ്റമെന്ന് വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല, രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മിച്ചം ഈ മാസം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ഇത് ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രേഡേഴ്‌സ് പറയുന്നു.

വിദേശ പങ്കാളികളുടെ നിരന്തരമായ വാങ്ങലുകള്‍, വിതരണം ആഗിരണം ചെയ്യാനുള്ള പ്രാദേശിക ബാങ്കുകളുടെ സമ്മര്‍ദ്ദം കുറയ്ക്കും. വിദേശ ബാങ്കുകളും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും, പ്രത്യേകിച്ച്, ഹ്രസ്വകാല ബോണ്ടുകള്‍ തേടാന്‍ സാധ്യതയുണ്ട്. ഇത് ആദായം കുറയ്ക്കും.

വിദേശ ബാങ്കുകള്‍ 2024-ല്‍ ഇതുവരെ 1.37 ട്രില്യണ്‍ രൂപയുടെ (16.37 ബില്യണ്‍ ഡോളര്‍) ബോണ്ടുകള്‍ അറ്റ അടിസ്ഥാനത്തില്‍ വാങ്ങിയിട്ടുണ്ട്.ഇത് വര്‍ഷത്തിലെ മൊത്ത വിതരണത്തിന്റെ അഞ്ചിലൊന്നാണ്.

ഈ വാങ്ങലുകള്‍ 2023-ലെ മൊത്തത്തില്‍ 1.22 ട്രില്യണ്‍ രൂപയായിരുന്നു. ജൂലൈയില്‍ 10 വര്‍ഷത്തെ ബോണ്ട് വരുമാനം 9 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞു.

ഒക്ടോബറോടെ 10 വര്‍ഷത്തെ ബോണ്ട് വരുമാനം 6.75% എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് പറയുന്നു. അതേസമയം സിറ്റി ഇത് മാര്‍ച്ചോടെ 6.70% ആയി കാണുന്നു.