16 Nov 2023 7:19 AM
ഒക്ടോബറില്‍ റീട്ടെയില് പണപ്പെരുപ്പം കുറഞ്ഞിട്ടും രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം സുഖകരമായ നിലയ്ക്കു മുകളിലാണെന്ന് ഉദ്യോഗസ്ഥര്‍.
ഒക്ടോബറില്‍ രാജ്യത്തെ പണപ്പെരുപ്പം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇത് ആര്‍ബിഐയുടെ ലക്ഷ്യമായ നാല് ശതമാനത്തിലേക്കും അടുത്തിരുന്നു. മൊത്തത്തിലുള്ള ഉപഭോക്തൃ വിലയുടെ പകുതിയോളം വരുന്ന ഭക്ഷ്യ വിലക്കയറ്റം (ഫുഡ് ഇൻഫ്‌ളേഷൻ) ഒക്ടോബറില്‍ 6.61 ശതമനാമായിരുന്നു. സെപ്റ്റംബറില്‍ ഇത് 6.62 ശതമാനവും.
പച്ചക്കറികള്‍, പാല്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകള്‍ അസ്ഥിരമാണ്. ഇവയാണ് ഇന്ത്യയുടെ ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന ചാലകശക്തികളില്‍ ഒന്നും.
കഴിഞ്ഞയാഴ്ച, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന മൂലമുള്ള അപകടസാധ്യതകള്‍ ഉയര്‍ത്തിക്കാട്ടി, ഇന്ത്യ 'ആവര്‍ത്തിച്ചുള്ളതും അതിരുകടന്നതുമായ' ഭക്ഷ്യ വില ആഘാതങ്ങള്‍ക്ക് ഇരയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.