image

9 Dec 2024 12:00 PM GMT

Economy

രണ്ടാം പാദത്തിലെ നഷ്ടം മൂന്നാം പാദം നികത്തുമെന്ന് ധനമന്ത്രി

MyFin Desk

രണ്ടാം പാദത്തിലെ നഷ്ടം   മൂന്നാം പാദം നികത്തുമെന്ന് ധനമന്ത്രി
X

Summary

  • മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചയില്‍ ധനമന്ത്രിക്ക് ശുഭാപ്തിവിശ്വാസം
  • രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചയിലും നഗര ഉപഭോഗത്തിലും ഇടിവ് നേരിട്ടിരുന്നു


രണ്ടാം പാദത്തിലെ നഷ്ടം നികത്താന്‍ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച സഹായകമാകുമെന്ന് നിര്‍മ്മല സീതാരാമന്‍; രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചയിലും നഗര ഉപഭോഗത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.

പൊതുതിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ആദ്യ പാദത്തില്‍ പൊതു നിക്ഷേപം കുറഞ്ഞതാണ് രണ്ടാം പാദത്തിലെ വളര്‍ച്ചാ മാന്ദ്യത്തിന് കാരണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി വളര്‍ച്ചയ്ക്കും നഗര ഉപഭോഗം ഗണ്യമായി കുറയുന്ന സൂചകങ്ങള്‍ക്കും ശേഷം വളര്‍ച്ചയെക്കുറിച്ചുള്ള ധനമന്ത്രിയുടെ ആദ്യ പ്രസ്താവനയാണിത്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി വളര്‍ച്ച 5.4% ഉയര്‍ന്നു. ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ പ്രവചിച്ചിരുന്ന 7.2 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി താഴ്ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6.8 ശതമാനവും നാലാം പാദത്തില്‍ 7.2% വളര്‍ച്ചയുമാണ്് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നത്.

അടുത്ത കുറച്ച് വര്‍ഷത്തേക്ക് ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടരാനുള്ള സാധ്യത കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യക്ക് മുന്നിലുള്ള നിരവധി വെല്ലുവിളികളെക്കുറിച്ചും അവര്‍ പറഞ്ഞു. ആഗോള ഡിമാന്‍ഡ്, കാര്‍ഷികമേഖലയിലെ കാലാവസ്ഥാ ആഘാതം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.