image

1 Jan 2024 6:35 AM GMT

Economy

എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം: ചരിത്രം സൃഷ്ടിച്ച്‌ ഐഎസ്ആര്‍ഒ

MyFin Desk

exposat launch success, isro makes history
X

Summary

  • അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണിത്
  • ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് ലക്ഷ്യം.
  • അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി


അറുപതാമത്തെ ഉപഗ്രഹം വിക്ഷേപണത്തിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടിയുളള ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9:10ന് എക്‌സ്‌പോസാറ്റ് പിഎസ്എല്‍വി സി 58 വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്‌സ്‌പോസാറ്റിന്റേത്. അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഈ കാലവധിക്കുളളില്‍ ബഹിരാകാശത്തെ നാല്‍പതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറും. ഐ.എസ്.ആര്‍.ഒ.യും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

എക്‌സ്‌പോസാറ്റ് കൂടാതെ തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വി-സാറ്റ് ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് ഇവയിടെ ലക്ഷ്യം.