image

12 Feb 2025 10:51 AM GMT

Economy

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്കില്‍ ഇടിവ്

MyFin Desk

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള  പണമൊഴുക്കില്‍ ഇടിവ്
X

Summary

  • ഫണ്ട് വിഹിതം ഉയര്‍ന്നത് സ്മോള്‍, മിഡ്, ലാര്‍ജ് ക്യാപുകളില്‍
  • ഓഹരി വിപണി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്
  • ഇക്വിറ്റിയില്‍ ജനുവരിയില്‍ നിക്ഷേപം 39,669 കോടിയായിരുന്നു


രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്കില്‍ കുറവ്. ജനുവരിയില്‍ 3.56 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെങ്കിലും സ്മോള്‍, മിഡ്, ലാര്‍ജ് ക്യാപിലേക്ക് ഫണ്ട് വിഹിതം ഉയര്‍ന്നിട്ടുണ്ട്.

ഇക്വിറ്റിയില്‍ ജനുവരിയില്‍ നിക്ഷേപം 39,669.6 കോടിയാണ്. ഡിസംബറിലെ 41,136 കോടിയില്‍ നിന്നാണ് ഈ ഇടിവുണ്ടായതെന്നും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ ഡാറ്റ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മ്യൂച്വല്‍ ഫണ്ട് ഡേറ്റ പുറത്ത് വന്നിരിക്കുന്നത്. അതേസമയം സ്മോള്‍ ക്യാപ് ഫണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിയിട്ടുണ്ട്. ഡിസംബറിലെ 4,668 കോടിയായിരുന്നത് 5,721 കോടിയായി ഉയര്‍ന്നു.

മിഡ് ക്യാപ് ഫണ്ടുകളിലേക്ക് 5,148 കോടി ലഭിച്ചു. കഴിഞ്ഞ മാസം ഇത് 5,093 കോടിയായിരുന്നു. ലാര്‍ജ് ക്യാപ് ഫണ്ട് നിക്ഷേപം ഡിസംബറിലെ 2,011 കോടിയില്‍ നിന്ന് 3,063.3 കോടിയായി ഉയര്‍ന്നു.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍ ജനുവരിയില്‍ 799 കോടി നിക്ഷേപമെത്തിച്ചു. ഡിസംബറിലെ 188 കോടിയില്‍ നിന്നുള്ള ശക്തമായ മുന്നേറ്റമാണിത്.