image

23 Sep 2023 7:38 AM GMT

Economy

സാമ്പത്തിക മാന്ദ്യം: തൊഴിൽ സാധ്യതകൾ മങ്ങുന്നു

MyFin Desk

decreasing career chances due to the economy
X

Summary

  • 2022 ബാച്ചിൽ നിന്നുള്ള ഏതാണ്ട് 45 ശതമാനം ഉദ്യോഗാർത്ഥികൾ നിലവിൽ തൊഴിൽ അന്വേഷണത്തിലാണ്
  • 2023 ബാച്ചിൽ നിന്നുള്ള 20-30 ശതമാനം ഓഫറുകൾ വൈകുകയോ അസാധുവാക്കുകയോ ചെയ്തിട്ടുണ്ട്


അടുത്തിടെ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള ഒരു ബിരുദധാരി ജനുവരിയിൽ ഒരു അമേരിക്കൻ ഇ-കൊമേഴ്‌സ് സ്ഥാപനത്തിൽ നിയമനം നേടി, ഓഫർ ലെറ്റർ കിട്ടിയ ശേഷം ഏകദേശം 50 ലക്ഷം രൂപയുടെ കോസ്റ്റ്-ടു-കമ്പനി (സിടിസി) പാക്കേജ് വാഗ്ദാനവും ലഭിച്ചു. സിടിസി എല്ലാ ആനുകൂല്യങ്ങളും കമ്പനയിൽ നിയന്ത്രിത ഓഹരി പങ്കാളിത്യം നൽകുന്നതും ആയിരുന്നു . എന്നാൽ, ജോലിയിൽ പ്രവേശിക്കേണ്ടതിനു ഏതാനും മാസങ്ങൾക്കു മുമ്പ്, നിലവിൽ ഒഴിവുകൾ ഇല്ല എന്ന കാരണം പറഞ്ഞു കമ്പനി പ്രീ-പ്ലേസ്‌മെന്റ് ഓഫർ പെട്ടെന്ന് റദ്ദാക്കിയതായി ഹൈർപ്രോയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ് പശുപതിയെ ഉദ്ധരിച്ച് റിപോർട്ടുകൾ പറയുന്നു. പശുപതിയുടെ സ്ഥാപനം ബിരുദധാരികളെ തൊഴിൽ കണ്ടെത്താനും, ഉറപ്പാക്കാനും സഹായിക്കുന്നു ഒന്നാണ്.

തൊഴിലന്വേഷകർ രാജ്യത്തു ആയിരക്കണക്കിണ്ട് , അവരിൽ പലരും പ്രശസ്തമായ എഞ്ചിനീയറിംഗ്, മാനേജ്മെന്റ് സ്കൂളുകളിൽ നിന്ന് ബിരുദം നേടിയവരാണ്. പുതിയ ബിരുദവും അല്ലെങ്കിൽ 0-2 വർഷത്തെ പരിചയവുമുള്ള രാജ്യത്തെ യുവ പ്രൊഫഷണലുകളുടെ എണ്ണം വിപണിക്ക് ആവശ്യമായതിലും എത്രയോ കൂടുതലാണ്. വിപണിയിലെ ഈ "ഫ്രഷർ ഗ്ലട്ട്" ആണ് ജോലി അറിയിപ്പ് ലഭിച്ച പല ഉദ്യോഗാർത്ഥികളുടേയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്നാണ് വിപണി വിലയിരുത്തുന്നത്.

കൺസൾട്ടിംഗ്, ഐടി സേവനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ജോലി ലഭിക്കുന്നതിനായി കാത്തിരിക്കുന്ന 2022 ബാച്ചിലെ എഞ്ചിനീയർമാരുടെയും ബി-സ്‌കൂൾ ബിരുദധാരികളുടെയും എണ്ണത്തിൽ ഈ വർഷം പതിവിലും കൂടുതൽ വര്ധനവുണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ ജോലി അറിയിപ്പുകൾ താമസിച്ചു എത്തുകയോ, അസാധുവുകയോ ചെയ്ത 2023 ബാച്ച്ഉദ്യോഗാർത്ഥികൾ ഏറെയാണ്.

ഹയർ പ്രോ -യുടെ ഡാറ്റ അനുസരിച്ച് 2022 ബാച്ചിൽ പെട്ട ഏതാണ്ട് 45 ശതമാനം ഉദ്യോഗാർത്ഥികൾ നിലവിൽ ഇപ്പോഴും തൊഴിൽ അന്വേഷണത്തിലാണ്,. ഇത് ഒരു സാധാരണ വർഷ൦ ഏകദേശം 25 ശതമാനം അന്വേഷകരാണ് ഉണ്ടാകാറുള്ളത്.

ആഗോളതലത്തിലാകട്ടെ, മാക്രോ ഇക്കണോമിക് രംഗത്തെ അനിശ്ചിതത്വം കമ്പനികളെ ജോലികൾ വെട്ടിക്കുറയ്ക്കാനും റിക്രൂട്ട്‌മെന്റുകൾ കുറയ്ക്കാനും ചെലവ് കുറക്കാനും നിര്ബന്ധിതമാക്കുന്നു. "ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 2023 ബാച്ചിൽ നിന്നുള്ള 20-30 ശതമാനം ഓഫറുകൾ വൈകുകയോ അസാധുവാക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് ," പശുപതി പറഞ്ഞു.

"ഇതിനർത്ഥം 2022 ബാച്ച് ഇതിനകം തന്നെ 2023 ബാച്ചുമായി മത്സരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ, 2024 ബാച്ച് തൊഴിൽ അന്വേഷണത്തിലേക്കു പ്രവേശിക്കും, ഇത് വളരെ വലിയെ തൊഴിലില്ലായ്മയെ സൃഷ്ടിച്ചേക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.

"മുൻ ബാച്ചുകൾക്ക് ഒരു വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ളതിനാൽ, അവർക്കു ജോലി ലഭിക്കാനുള്ള അവസരം കൂടുതലാണ്. റിക്രൂട്ടർമാർ ഈ ഘടകം ശ്രദ്ധിക്കുന്നു, ഇത് നിലവിലുള്ള ബാച്ചിനെ കൂടുതൽ പ്രശ്നത്തിലേക് നയിക്കുന്നു," അദ്ദേഹം പറഞ്ഞു.

ബിസിനസ് സ്‌കൂളുകളിലും എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും വരാനിരിക്കുന്ന പ്ലേസ്‌മെന്റ് സീസണിന് തൊട്ടുമുമ്പാണ് ഇതുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കാണാൻ സാധിക്കുന്നത്. ടയർ-1 സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ആഘാതം കുറവായിരിക്കാം, അതേസമയം ടയർ-2, 3 ഇൻസ്റ്റിറ്റ്യൂട്ടുകളെ ഇത് കൂടുതൽ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.

ഞങ്ങളുടെ നിഗമനങ്ങൾ അനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023 ജൂണിലോ, ജൂലൈയിലോ ബിരുദം നേടിയ ഉദ്യോഗാർത്ഥികളുടെ നിയമനം ഏകദേശം 15-20 ശതമാനം വരെ കുറയുമെന്ന് സിയൽ എച്ച്ആർ സർവീസസ് സിഇഒ ആദിത്യ നാരായൺ മിശ്ര പറഞ്ഞു.