14 April 2023 7:15 AM GMT
Summary
- ഇത് 6.4 ശതമാനമാകുമെന്നുമാണ് ആർബിഐ കണക്കാക്കുന്നത്.
- കഴിഞ്ഞ സാമ്പത്തിക വർഷത്തെ പൂർണമായ ജിഡിപി കണക്കുകൾ പുറത്തു വന്നിട്ടില്ല.
ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം 6.1 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി താഴ്ത്താനിടയാക്കിയതെന്നു അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്).
ചൊവ്വാഴ്ചയാണ് ഐ എം എഫ് ഇന്ത്യയുടെ വളർച്ച അനുമാനം നേരിയ തോതിൽ കുറച്ചത്.
എങ്കിലും, ഇന്ത്യ ആഗോള തലത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്നും ഐഎംഎഫ് പുറത്തിറക്കിയ വാർഷിക വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് എന്ന റിപ്പോർട്ടിൽ പറയുന്നു.
ഐഎംഎഫ് അടുത്ത സാമ്പത്തിക വർഷത്തിലെ, അതായതു 2024-25 (ഏപ്രിൽ 2024 to മാർച്ച് 2025) വളർച്ച അനുമാനം 6.3 ശതമാനമാക്കി കുറചു; ജനുവരിയിൽ 6.8 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്.
പ്രധാനമായതും രണ്ട് ഘടകങ്ങളെ പരിഗണിച്ചാണ് ഇത്തരമൊരു അനുമാനത്തിൽ റിപ്പോർട്ട് എത്തിയിട്ടുള്ളതെന്ന് ഐഎംഎഫിന്റെ ഏഷ്യ-പസഫിക് വകുപ്പ് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറയുന്നു. അതിൽ ഒന്ന് ആഭ്യന്തര ഉപഭോഗം കുറയുന്നു എന്നതാണ്. കൂടാതെ 2019 മുതൽ 2020 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, കോവിഡിന് മുൻപ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമായിരുന്നെന്നും വ്യക്തമാകുന്നുണ്ട്.
ആർബിഐ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 7 ശതമാനമാകുമെന്നും, നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് 6.4 ശതമാനമാകുമെന്നുമാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പൂർണമായ ജിഡിപി കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
നിലവിൽ സർക്കാർ മൂലധന ചെലവിൽ വളരെയധികം ഊന്നൽ നൽകുന്നുണ്ടെന്നും, ഇത് പ്രതീക്ഷിക്കുന്നതിലും താഴെയാണെങ്കിൽ വളർച്ച പർവചനത്തിലും അത് സ്വാധീനിക്കുമെന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.