image

7 Dec 2023 2:15 PM GMT

Economy

2026ല്‍ ജിഡിപിയുടെ 20ശതമാനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന്

MyFin Desk

20 percent of GDP in 2026 From the digital economy
X

Summary

  • സമ്പദ് വ്യവസ്ഥ ഇന്ന് ജിഡിപിയുടെ 11 ശതമാനമാണ്
  • ഉപഭോക്താവില്‍നിന്നും ഉല്‍പ്പാദകരായി ഇന്ത്യ മാറി
  • അടുത്ത ദശകം സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്നൊവേഷനുകളുടെയും ആയിരിക്കും


2026ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗാന്ധിനഗറില്‍ ഗുജറാത്ത് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2023'ന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

2014ല്‍ ജിഡിപിയുടെ 4.5 ശതമാനമായിരുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഇന്ന് 11 ശതമാനമാണ്. 2026 ആകുമ്പോഴേക്കും ഇന്ത്യന്‍ ജിഡിപിയുടെ 20 ശതമാനം അല്ലെങ്കില്‍ അഞ്ചിലൊന്ന് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015-ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആരംഭിച്ചപ്പോള്‍ നിശ്ചയിച്ച ലക്ഷ്യങ്ങളും അഭിലാഷങ്ങളും നമ്മുടെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ പറയുന്നു.

ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി സാങ്കേതികവിദ്യയുടെ ഉപഭോക്താവെന്ന നിലയില്‍ നിന്ന് ലോകത്തിനായുള്ള ഉപകരണങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും നിര്‍മ്മാതാവായി ഇന്ത്യയുടെ സ്ഥാനം മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇത് ശ്രദ്ധേയമായ പരിവര്‍ത്തനമായിരുന്നു.

ഒരുകാലത്ത് ഏതാനും ഗ്രൂപ്പുകളോ വിഭാഗങ്ങളോമാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന നമ്മുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ വളരെ വൈവിധ്യപൂര്‍ണ്ണമായ സമ്പദ്വ്യവസ്ഥയായി മാറിയെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ

ഇന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയമാണിത്. ഇന്നൊവേഷന്‍, ടെക്‌നോളജി മേഖലയ്ക്ക് ഇത് ഏറ്റവും ആവേശകരമായ സമയമാണ്. 2014 മുതല്‍ നമ്മുടെ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റവും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും എത്രത്തോളം വളര്‍ന്നുവെന്നും മന്ത്രി വിശദമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷനുമുള്ള ഏറ്റവും നല്ല സമയം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാരണം അടുത്ത ദശകം സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്നൊവേഷനുകളുടെയും അവസരങ്ങളുടെ ദശാബ്ദമാകുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

ആശയങ്ങളും അവസരങ്ങളും കൈമാറ്റം ചെയ്യുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റര്‍മാരെയും നിക്ഷേപകരെയും ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടി സംഘടിപ്പിച്ചത്.

സഹകരണം, സര്‍ഗ്ഗാത്മകത, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസുകള്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവ കോണ്‍ക്ലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.