image

11 Feb 2025 10:48 AM GMT

Economy

വികസിത ഭാരതം; ലക്ഷ്യത്തിന് ബാങ്കിങ് മേഖലയില്‍ മൂലധന അപര്യാപ്തത

MyFin Desk

വികസിത ഭാരതം; ലക്ഷ്യത്തിന് ബാങ്കിങ്   മേഖലയില്‍ മൂലധന അപര്യാപ്തത
X

Summary

  • ബാങ്കിങ് മേഖലയില്‍ ആവശ്യമുള്ളത് 4 ട്രില്യണ്‍ യുഎസ് ഡോളര്‍
  • അടുത്ത ഇരുപത് വര്‍ഷത്തിനുള്ളിലാണ് ബാങ്കിങ് മേഖലയിലേക്ക് ഈ പണം എത്തേണ്ടത്


വികസിത ഭാരത സ്വപ്നം കൈവരിക്കാന്‍ ബാങ്കിങ് മേഖലയിലെ മൂലധനം ഉയരണം. ആവശ്യമുള്ളത് 4 ട്രില്യണ്‍ യുഎസ് ഡോളറെന്നും റിപ്പോര്‍ട്ട്. 2047 ഓടെ വികസിത സമ്പദ് വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് മൂലധന അപര്യാപ്തതയുള്ളത്.

എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളിലാണ് ബാങ്കിങ് മേഖലയിലേക്ക് ഈ പണം എത്തേണ്ടത്. ഇതിനായി സാമ്പത്തിക ആസ്തികള്‍ നിലവിലെ 6.4 ട്രില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ധിക്കണം. ബാങ്കിംഗ് ആസ്തികള്‍ 14.5 മടങ്ങും വളരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023ല്‍ 3.4 ട്രില്യണ്‍ യുഎസ് ഡോളറായിരുന്ന രാജ്യത്തിന്റെ ജിഡിപി വരുമാനം. 2047 ഓടെ ഏകദേശം ഒമ്പത് മടങ്ങ് വര്‍ദ്ധിച്ച് 30 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്എസ്ബിസി പറയുന്നു.വായ്പ, നിക്ഷേപങ്ങള്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലൂടെ ബാങ്കിങ് മേഖലയുടെ മുന്നേറ്റം നിര്‍ണായകമാണ്.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയ്ക്ക സാധിച്ചാല്‍ അത് സമ്പദ് വ്യവസ്ഥയില്‍ ആഗോള ആത്മവിശ്വാസം ഉയര്‍ത്തും. അത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.