11 Jan 2025 6:56 AM GMT
Summary
- 2023-24ല്‍ ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം 4,61,910 രൂപ
- ഉയര്‍ന്ന ആളോഹരി വരുമാനത്തില്‍ ഒന്നാമത് സിക്കിമും രണ്ടാമത് ഗോവയും
ആളോഹരി വരുമാനത്തില്‍ ഡെല്‍ഹി മൂന്നാം സ്ഥാനത്ത്. ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് അനുസരിച്ച്, 2023-24ല്‍ ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം 4,61,910 രൂപയായിരുന്നു. രാജ്യത്ത് ഉയര്‍ന്ന ആളോഹരി വരുമാനത്തില്‍ ഒന്നാമത് സിക്കിമും രണ്ടാമത് ഗോവയുമാണ്.
ദേശീയ തലത്തിലുള്ള ആളോഹരി വരുമാനമായ 1,84,205 രൂപയുടെ ഇരട്ടിയിലേറെയാണ് നഗരത്തിന്റെ ആളോഹരിയെന്ന് രേഖ കാണിക്കുന്നു.
ഡല്‍ഹി സര്‍ക്കാര്‍ വര്‍ഷം തോറും പുറത്തിറക്കുന്ന ഹാന്‍ഡ്ബുക്കില്‍ ദേശീയ തലസ്ഥാനത്തിന്റെ വിവിധ സാമൂഹിക-സാമ്പത്തിക, ജനസംഖ്യാശാസ്ത്ര, അടിസ്ഥാന സൗകര്യ സംബന്ധിയായ വിവരങ്ങള്‍ വിശദമാക്കുന്നു.നഗരത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ 7.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഹാന്‍ഡ്ബുക്കില്‍ പറയുന്നു.
ദേശീയ തലസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണത്തില്‍ 2020-21ലെ 12.2 ദശലക്ഷത്തില്‍ നിന്ന് 2022-23ല്‍ 7.945 ദശലക്ഷമായി കുറഞ്ഞു. ഡല്‍ഹിയിലെ സ്‌കൂളുകളുടെ എണ്ണം 2020-21ല്‍ 5,666 ആയിരുന്നത് 2023-24ല്‍ 5,497 ആയി കുറഞ്ഞു. എന്നിരുന്നാലും ഈ കാലയളവില്‍ എന്റോള്‍ ചെയ്ത ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം നേരിയ തോതില്‍ ഉയര്‍ന്നു.
2020-21 ല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം യഥാക്രമം 2.36 ദശലക്ഷവും 2.119 ദശലക്ഷവുമാണ്. 2023-24 ല്‍ ഇത് 2.37 ദശലക്ഷമായും 2.136 ദശലക്ഷമായും വര്‍ധിച്ചു, ഡാറ്റ കാണിക്കുന്നു.
2021-22 ല്‍ നഗരത്തിലെ മീറ്റര്‍ വാട്ടര്‍ കണക്ഷനുകളുടെ എണ്ണം 2.54 ദശലക്ഷമായിരുന്നു, അത് 2023-24 ല്‍ 2.72 ദശലക്ഷമായി ഉയര്‍ന്നു. പ്രതിദിന ജല ഉപഭോഗം ഇതേ കാലയളവില്‍ 6,894 ലക്ഷം കിലോ ലിറ്ററില്‍ നിന്ന് 7,997 ലക്ഷം കിലോ ലിറ്ററായി വര്‍ധിക്കുകയും ചെയ്തു.
സിനിമാ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.2022-ല്‍ 137 ആയിരുന്നത് 2023-ല്‍ 147 ആയി. പ്രദര്‍ശനങ്ങളുടെ ശരാശരി എണ്ണം 623 ല്‍ നിന്ന് 740 ആയും വര്‍ധിച്ചു.