24 Feb 2025 9:22 AM IST
Summary
- ഹെല്‍ത്ത്കെയര്‍ ഗ്ലോബലിലെ 54 ശതമാനം ഓഹരികള്‍ സിവിസി വില്‍ക്കുന്നു
- ഇത് സംബന്ധിച്ച് കെകെആറുമായി കരാറൊപ്പിട്ടു
ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ 54 ശതമാനം ഓഹരികള്‍ കെകെആറിന് 400 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിവിസി കരാര്‍ ഒപ്പിട്ടു.
ബെംഗളൂരു ആസ്ഥാനമായുള്ള ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ (എച്ച്‌സിജി) സിവിസി ഏഷ്യ വിയുടെ ഭൂരിഭാഗം ഓഹരികളും കെകെആറിന് വില്‍ക്കുന്നതിനുള്ള കരാറുകളിലാണ് കമ്പനി ഒപ്പുവെച്ചത്.
പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക്, എച്ച്‌സിജിയിലെ 54 ശതമാനം വരെയുള്ള ഓഹരികള്‍ സിവിസി ഏഷ്യ വി വില്‍ക്കുമെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഓഹരിയൊന്നിന് 445 രൂപ എന്ന വിലയ്ക്ക് ഇത് വില്‍ക്കുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇടപാട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, എച്ച്‌സിജി സ്ഥാപകന്‍ ബിഎസ് അജയ് കുമാര്‍ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കുകയും ക്ലിനിക്കല്‍, അക്കാദമിക്, ഗവേഷണ, വികസന മികവ് വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് അത് കൂട്ടിച്ചേര്‍ത്തു.