image

1 Sep 2023 5:32 AM GMT

Economy

ധനക്കമ്മി അനുപാതം കൂടി, വരുമാന അനുപാതം കുറഞ്ഞു

MyFin Desk

growth in 8 key sectors has slowed, with a fiscal deficit
X

Summary

  • മുഖ്യ മേഖലകളുടെ വളര്‍ച്ചയില്‍ ഇടിവ്
  • ധനക്കമ്മി മൊത്തം വാര്‍ഷിക ലക്ഷ്യത്തിന്‍റെ 33.9%


2023-24 ലെ ആദ്യ നാല് മാസങ്ങളിൽ കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി മുഴുവൻ വർഷത്തില്‍ പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിടുന്നതിന്‍റെ 33.9 ശതമാനത്തിലെത്തി. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ അവസാനത്തോടെ ധനക്കമ്മി (ചെലവും വരുമാനവും തമ്മിലുള്ള അന്തരം) 6.06 ലക്ഷം കോടി രൂപയാണ്

2022-23 സാമ്പത്തിക വർഷംഇതേ കാലയളവിൽ വാര്‍ഷിക ലക്ഷ്യത്തിന്‍റെ 20.5 ശതമാനമായിരുന്നു ധനക്കമ്മി. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.9 ശതമാനമായി ധനക്കമ്മി പിടിച്ചു നിര്‍ത്തുനിര്‍ത്താനാണ് കേന്ദ്ര ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. . കമ്മി 2022-23 ൽ ജിഡിപിയുടെ 6.4 ശതമാനമായിരുന്നു.

2023-24 ഏപ്രിൽ-ജൂലൈ കാലയളവിൽ അറ്റ നികുതി വരുമാനം 5.83 ലക്ഷം കോടി രൂപ അല്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്‍റെ (ബിഇ) 25 ശതമാനം ആണ്. 2022 ജൂലൈ അവസാനത്തില്‍ അറ്റ ​​നികുതി വരുമാനം ബജറ്റ് എസ്റ്റിമേറ്റിന്‍റെ 34.4 ശതമാനം ആയിരുന്നു.

ആദ്യ നാല് മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് 13.81 ലക്ഷം കോടി രൂപ അല്ലെങ്കിൽ ബിഇ-യുടെ 30.7 ശതമാനം ആണ്. മുൻവർഷം സമാനകാലയളവില്‍ ഇത് ബിഇ-യുടെ 28.6 ശതമാനം ആയിരുന്നു. മൊത്തം ചെലവിൽ 10.64 ലക്ഷം കോടി രൂപ റവന്യൂ അക്കൗണ്ടിലും 3.17 ലക്ഷം കോടി രൂപ മൂലധന അക്കൗണ്ടിലുമാണ്.

കാതല്‍ മേഖലകളുടെ വളര്‍ച്ച കുറഞ്ഞു

ജൂലൈയിൽ എട്ട് പ്രധാന അടിസ്ഥാനസൌകര്യ മേഖലകളുടെ മൊത്തം വളര്‍ച്ച 8 ശതമാനമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉൽപ്പാദനം മികച്ച വളര്‍ച്ച പ്രകടമാക്കി. സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയുടെ ഉൽപ്പാദനത്തിലും ജൂലൈയിൽ വളർച്ചയുണ്ടായി.

എന്നാല്‍ കാതല്‍ മേഖലയുടെ വളർച്ച ജൂണിലെ 8.3 ശതമാനത്തെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായിട്ടുള്ളത്. ഈ മേഖലകളുടെ ഉല്‍പ്പാദന വളര്‍ച്ച 2022 ജൂലൈയിൽ 4.8 ശതമാനം ആയിരുന്നു. ഈ മേഖലകളുടെ ഉൽപ്പാദന വളർച്ച 2023-24 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 6.4 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. മുൻവർഷം സമാന കാലയളവില്‍ ഇത് 11.5 ശതമാനം ആയിരുന്നു.വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) 40.27 ശതമാനവും ഈ വ്യവസായങ്ങളാണ്.

കഴിഞ്ഞ വർഷം ജൂലൈയിലെ 7.5 ശതമാനത്തിൽ നിന്ന് സ്റ്റീൽ ഉൽപ്പാദന വളര്‍ച്ച 13.5 ശതമാനത്തിലേക്ക് ഉയർന്നു. 2022 ജൂലൈയിലെ 0.3 ശതമാനത്തിന്റെ സങ്കോചവുമായി താരതമ്യം ചെയ്യുമ്പോൾ പ്രകൃതി വാതക ഉൽപ്പാദനം 8.9 ശതമാനം വളർച്ച പ്രകടമാക്കി. കൽക്കരി ഉൽപ്പാദന വളര്‍ച്ച 2022 ജൂലൈയിലെ 11.4 ശതമാനത്തിൽ നിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ 14.9 ശതമാനമായി.

റിഫൈനറി ഉൽപന്നങ്ങളുടെയും രാസവളങ്ങളുടെയും ഉൽപാദനത്തിലെ വളർച്ചാ നിരക്ക് 6.2 ശതമാനത്തിൽ നിന്ന് 3.6 ശതമാനമായും 3.3 ശതമാനമായും കുറഞ്ഞു. അവലോകന മാസത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം 2.1 ശതമാനം ഉയർന്നു.