image

9 Oct 2023 9:11 AM GMT

Economy

സംഘർഷം ഇന്ത്യ - ഇസ്രായേൽ വ്യാപാരത്തെ ബാധിക്കും

MyFin Desk

conflict will affect India-Israel trade
X

Summary

  • 2023ൽ 1070 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ ഇസ്രായിലുമായി നടത്തിയത്.
  • യുദ്ധം പശ്ചിമേഷ്യയിലുടനീളം വ്യാപിച്ചാൽ ക്രൂഡ് ഓയിൽ വിതരണം തടസപ്പെടാം
  • യുദ്ധ൦ വിപണികളിൽ വലിയ രീതിയിൽ പ്രതിഫലിക്കും


സംഘർഷ൦ ഇസ്രായേലിലെ ഹൈഫ, അഷ്‌ദോദ്, എയിലത്ത് തുറമുഖങ്ങളിലേക്കു വ്യാപിക്കുകയാണെങ്കിൽ ഇത് ഇന്ത്യ - ഇസ്രായേൽ വ്യാപാരത്തെ ബാധിക്കും. 2023 ൽ ഏകദേശം 1070 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ ഇസ്രായിലുമായി നടത്തിയത്. ഇതുവരെ സംഘർഷം ഈ തുറമുഖങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. യഥാർത്ഥ ആഘാതം യുദ്ധത്തിന്റെ ദൈർഘ്യത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.

ന്യൂഡൽഹി ജി 20 ഉച്ചകോടിയിൽ അംഗീകരിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ഈ മേഖലയുടെ സാമ്പത്തിക വളർച്ചക്കായി രൂപകല്പന ചെയ്തിട്ടുള്ള ഒരു വൻ പദ്ധതിയാണ്. സൗദിയ അറേബ്യയിൽ നിന്ന് ജോർദാൻ വഴി ഇസ്രായേലിന്റെ ഹൈഫ തുറമുഖത്തേക്കുള്ള റെയിൽ പാത ഈ പദ്ധതിയുടെ പ്രധാന ഘടകമാണ്. യുദ്ധ സാഹചര്യത്തിൽ ഈ റെയിൽ പാതയുടെ നിർമ്മാണം അവതാളത്തിലാവാനാണ് ഏറെ സാധ്യത.

യുദ്ധം പശ്ചിമേഷ്യയിലുടനീളം വ്യാപിച്ചാൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെടാൻ സാധ്യത ഏറെയാണ്.

യുദ്ധം കൂടുതൽ രൂക്ഷമാവുകയാണെങ്കിൽ സംഘർഷം പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുകയും നിരവധി രാജ്യങ്ങൾ യുദ്ധത്തിൽ പങ്കുചേരാനും സാധ്യതയുണ്ട്. ഒപെക്+ (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെയും സംഘടന) വിതരണം വെട്ടിക്കുറച്ചത് ഇതിനകം തന്നെ ആഗോള വിലയിൽ വർദ്ധനവിന് കാരണമായിട്ടുണ്

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പിരിമുറുക്കം രൂക്ഷമായതോടെ സമീപ ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യയുടെ ഓഹരി വിപണി താഴേക്കു പോകുമെന്നാണ് വിപണി സൂചിപ്പിക്കുന്നത്.

വിപണികളെ യുദ്ധം എങ്ങനെ ബാധിച്ചേക്കാം:

ഇസ്രായേൽ-പലസ്തീൻ യുദ്ധ൦ വിപണികളിൽ വലിയ രീതിയിൽ പ്രതിഫലിക്കും. പുതിയ സാഹചര്യത്തെ തുടർന്ന് ആസ്തികൾ സ്വർണ്ണം, ഡോളർ തുടങ്ങിയ സുരക്ഷിതമായ നിക്ഷേപത്തിലേക് മാറ്റാൻ ഒരുങ്ങുകയാണ് നിക്ഷേപകർ.

എണ്ണവില കുതിച്ചുയരുകയും ആഗോളതലത്തിൽ ഓഹരി വിപണികളെ തകരാനും സ്വർണ്ണത്തിന്റെ സുരക്ഷിതമായ ആകർഷണം ഉയരാനുള്ള സാധ്യതകൾ ഏറെയാണ്. ഇതോടെ, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകൾ ഉണർത്തിക്കൊണ്ട് എണ്ണവില സമീപകാലത്തെ താഴ്ചയിൽ നിന്ന് മുകളിലേക്ക് കയറാൻ തുടങ്ങി. മിഡിൽ ഈസ്റ്റ് പിരിമുറുക്കം നീണ്ടാൽ, അത് അമേരിക്കൻ ട്രഷറി ബില്ലുകളുടെ കാലാവധി കൂട്ടും . ഇത് രൂപയെ ബാധിക്കും. വിദേശ നിക്ഷേപകരുടെ ഓഹരികളിലുള്ള നിക്ഷേപങ്ങൾ പുറത്തേക്ക് ട്രഷറി ബില്ലകളിലേക്ക് ഒഴുകും.

"പോർട്ട്‌ഫോളിയോകളിൽ സ്വർണ്ണം ആവശ്യമായി വരുന്നത് എന്തുകൊണ്ടെന്നതിന്റെ മികച്ച ഉദാഹരണമാണിത്. അന്താരാഷ്ട്ര പ്രശ്നങ്ങൾക്കെതിരെയുള്ള മികച്ച സംരക്ഷണമാണിവ," ഡോളറിനും നേട്ടമുണ്ടാകുമെന്ന് പ്രവചിച്ച സ്‌പാർട്ടൻ ക്യാപിറ്റൽ സെക്യൂരിറ്റീസിലെ ചീഫ് മാർക്കറ്റ് ഇക്കണോമിസ്റ്റ് പീറ്റർ കാർഡില്ലോ പറഞ്ഞു.

“അന്താരാഷ്ട്ര കലഹങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഡോളർ ശക്തിപ്പെടുന്നുവെന്നും കാർഡില്ലോ പറഞ്ഞു.