31 Oct 2024 12:52 PM GMT
Summary
- സമുദ്രനിരപ്പ് ഉയരുന്നതും തൊഴില്‍ ഉല്‍പ്പാദനക്ഷമത കുറയുന്നതും വന്‍ നഷ്ടത്തിന് കാരണമാകും
- കാലാവസ്ഥാ വ്യതിയാനം ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള ജിഡിപിയുടെ 17 ശതമാനം ഇടിവുണ്ടാക്കും
കാലാവസ്ഥാ വ്യതിയാനം 2070 ഓടെ ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള ജിഡിപിയില്‍ 16.9 ശതമാനം നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് ഇന്ത്യയ്ക്ക് 24.7 ശതമാനം ജിഡിപി നഷ്ടം ഉണ്ടാകാന്‍ കാരണമാകുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു.
സമുദ്രനിരപ്പ് ഉയരുന്നതും തൊഴില്‍ ഉല്‍പ്പാദനക്ഷമത കുറയുന്നതും ഏറ്റവും വലിയ നഷ്ടത്തിന് കാരണമാകുമെന്നും താഴ്ന്ന വരുമാനമുള്ളതും ദുര്‍ബലവുമായ സമ്പദ്വ്യവസ്ഥയെ ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നും എഡിബിയുടെ 'ഏഷ്യ-പസഫിക് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ മേഖലയെ ഭീഷണിപ്പെടുത്തുന്ന നാശകരമായ ആഘാതങ്ങളുടെ ഒരു പരമ്പരയെ വിശദീകരിക്കുന്നു.
കാലാവസ്ഥാ പ്രതിസന്ധി ത്വരിതപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, ഈ മേഖലയിലെ 300 ദശലക്ഷം ആളുകള്‍ വരെ തീരപ്രദേശത്തെ വെള്ളപ്പൊക്കം കാരണം അപകടത്തിലാകുമെന്നും 2070 ഓടെ ട്രില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള തീരദേശ ആസ്തികള്‍ക്ക് വാര്‍ഷിക നാശനഷ്ടം നേരിടേണ്ടിവരുമെന്നും അത് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍, ഉഷ്ണതരംഗങ്ങള്‍, വെള്ളപ്പൊക്കം എന്നിവ ഈ മേഖലയില്‍ സൃഷ്ടിച്ചു. ഇത് അഭൂതപൂര്‍വമായ സാമ്പത്തിക വെല്ലുവിളികള്‍ക്കാണ് അവസരമൊരുക്കിയതെന്ന് എഡിബി പ്രസിഡന്റ് മസാത്സുഗു അസകാവ പറഞ്ഞു. ഈ ആഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം അടിയന്തിരമായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2070-ഓടെ, ഉയര്‍ന്ന തോതിലുള്ള ഉദ്വമന സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള ജിഡിപിയുടെ 16.9 ശതമാനം നഷ്ടത്തിന് കാരണമാകും. ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും 20 ശതമാനത്തിലധികം നഷ്ടമുണ്ടാകും.
വിലയിരുത്തിയ രാജ്യങ്ങളിലും ഉപമേഖലകളിലും, ഈ നഷ്ടങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ബംഗ്ലാദേശ് (30.5 ശതമാനം), വിയറ്റ്‌നാം , ഇന്തോനേഷ്യ, ഇന്ത്യ (24.7 ശതമാനം), തെക്കുകിഴക്കന്‍ ഏഷ്യയുടെ ബാക്കി ഭാഗങ്ങള്‍ (23.4 ശതമാനം), ഉയര്‍ന്ന വരുമാനമുള്ള തെക്കുകിഴക്കന്‍ ഏഷ്യ (22 ശതമാനം), പാക്കിസ്ഥാന്‍ (21.1 ശതമാനം), പസഫിക് (18.6 ശതമാനം), ഫിലിപ്പീന്‍സ് (18.1 ശതമാനം) എന്നിങ്ങനെയാണ്.
വികസ്വര ഏഷ്യയാണ് 2000 മുതല്‍ ഹരിതഗൃഹവാതകത്തിന്റെ ഉദ്വമനത്തില്‍ ഏറ്റവുമധികം വര്‍ധനവിന് കാരണമായതെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.