image

29 Dec 2024 11:14 AM GMT

Economy

ബജറ്റില്‍ ഇന്ധന തീരുവ കുറയ്ക്കണമെന്ന് സിഐഐ

MyFin Desk

cii demands reduction in fuel duty in budget
X

Summary

  • ഉയര്‍ന്ന ഇന്ധന വില പണപ്പെരുപ്പത്തെ വര്‍ധിപ്പിക്കും
  • പെട്രോളിന്റെ ചില്ലറ വില്‍പന വിലയുടെ ഏകദേശം 21 ശതമാനവും ഡീസലിന് 18 ശതമാനവും കേന്ദ്ര എക്‌സൈസ് തീരുവയാണ്
  • 2022 മെയ് മുതല്‍, ആഗോള ക്രൂഡ് വിലയില്‍ ഏകദേശം 40 ശതമാനം കുറവുണ്ടായി


2025-26 ലെ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍, ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ഇന്‍ഡസ്ട്രി ബോഡി സിഐഐ ശുപാര്‍ശ ചെയ്തു. ഉയര്‍ന്ന ഇന്ധന വില പണപ്പെരുപ്പത്തെ ഗണ്യമായി വര്‍ധിപ്പിക്കും. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല.

പണപ്പെരുപ്പം താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നതായി സിഐഐ പറഞ്ഞു.

'പെട്രോളിന്റെ ചില്ലറ വില്‍പന വിലയുടെ ഏകദേശം 21 ശതമാനവും ഡീസലിന് 18 ശതമാനവും കേന്ദ്ര എക്‌സൈസ് തീരുവ മാത്രമാണ്. 2022 മെയ് മുതല്‍, ആഗോള ക്രൂഡ് വിലയില്‍ ഏകദേശം 40 ശതമാനം കുറവുണ്ടായതിന് അനുസൃതമായി ഈ തീരുവകള്‍ ക്രമീകരിച്ചിട്ടില്ല. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയ്ക്കാനും ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും,' വ്യവസായ ബോഡി പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ആഭ്യന്തര ഉപഭോഗം നിര്‍ണായകമാണെന്നും എന്നാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ഒരു പരിധിവരെ ഇല്ലാതാക്കിയെന്നും സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.

'സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിലും സാമ്പത്തിക ഉത്തേജനം നിലനിര്‍ത്താന്‍ ചെലവ് ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഭക്ഷ്യ പണപ്പെരുപ്പ സമ്മര്‍ദ്ദം ഭക്ഷണത്തിന് വലിയ പങ്ക് നീക്കിവയ്ക്കുന്ന താഴ്ന്ന വരുമാനക്കാരായ ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സമീപകാല പാദങ്ങളില്‍ ഗ്രാമീണ ഉപഭോഗം വീണ്ടെടുക്കുന്നതിന്റെ വാഗ്ദാന സൂചനകള്‍ കാണിക്കുന്നുണ്ട്. അതിന്റെ പ്രധാന പദ്ധതികളായ MGNREGS, PM-KISAN, PMAY എന്നിവയ്ക്ക് കീഴിലുള്ള യൂണിറ്റ് ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഉപഭോഗ വൗച്ചറുകള്‍ നല്‍കല്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപെടലുകള്‍ വര്‍ധിപ്പിച്ചാല്‍. ഗ്രാമീണ വീണ്ടെടുക്കല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും.

2017-ല്‍ 'ദേശീയ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതി' നിര്‍ദ്ദേശിച്ച പ്രകാരം, MGNREGSന് കീഴിലുള്ള പ്രതിദിന മിനിമം വേതനം 267 രൂപയില്‍ നിന്ന് 375 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ സിഐഐ അതിന്റെ പ്രീ-ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് 42,000 കോടി രൂപ അധിക ചെലവ് വരും.

കൂടാതെ, പിഎം-കിസാന്‍ സ്‌കീമിന് കീഴിലുള്ള വാര്‍ഷിക പേഔട്ട് 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 10 കോടി ഗുണഭോക്താക്കളെ കണക്കാക്കിയാല്‍, ഇതിന് 20,000 കോടി രൂപ അധിക ചെലവ് വരുമെന്ന് സിഐഐ അറിയിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പിഎംഎവൈ-ജി, പിഎംഎവൈ-യു സ്‌കീമുകള്‍ക്ക് കീഴിലുള്ള യൂണിറ്റ് ചെലവില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്, ഈ പദ്ധതിയുടെ തുടക്കം മുതല്‍ പരിഷ്‌കരിച്ചിട്ടില്ല.

നിശ്ചിത കാലയളവില്‍ നിശ്ചിത ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യം ഉത്തേജിപ്പിക്കുന്നതിന് താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഉപഭോഗ വൗച്ചറുകള്‍ അവതരിപ്പിക്കാന്‍ സിഐഐ നിര്‍ദ്ദേശിച്ചു.