image

16 Dec 2024 12:59 PM GMT

Economy

ചൈനയുടെ ഉപഭോഗ വളര്‍ച്ച ദുര്‍ബലമായി

MyFin Desk

ചൈനയുടെ ഉപഭോഗ വളര്‍ച്ച ദുര്‍ബലമായി
X

Summary

  • ഉപഭോഗ വളര്‍ച്ച മൂന്ന് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയില്‍
  • വ്യാവസായിക ഉല്‍പ്പാദനം 5.4% വര്‍ധിച്ചു
  • യുഎസുമായി ഒരു പുതിയ വ്യാപാര യുദ്ധത്തിന്റെ ഭീഷണിയിലാണ് ചൈന


ഉത്തേജക പാക്കേജുകള്‍ ഫലം കണ്ടില്ല; ചൈനയുടെ ഉപഭോഗ വളര്‍ച്ച ദുര്‍ബലമായതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ വില്‍പ്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 3% വര്‍ധിച്ചതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. എന്നാല്‍ ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ളതും ഒക്ടോബറിലെ 4.8% വര്‍ധനവിനേക്കാള്‍ വളരെ ദുര്‍ബലവുമാണ്.

ചില്ലറ വില്‍പ്പന വളര്‍ച്ച 5 ശതമാനം എന്നായിരുന്നു ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചനം നടത്തിയത്.

അതേസമയം വ്യാവസായിക ഉല്‍പ്പാദനം 5.4% വര്‍ധിച്ചു, മുന്‍ മാസത്തെ 5.3% നേട്ടത്തേക്കാള്‍ അല്പം മെച്ചപ്പെട്ടതും സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തിന് അനുസൃതമായി ഇത് മാറി. 2024 ലെ വളര്‍ച്ചാ ലക്ഷ്യമായ 5% എന്ന ലക്ഷ്യത്തിലെത്താന്‍ ചൈന ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഒക്ടോബര്‍ മുതല്‍ വീണ്ടെടുക്കലിന്റെ താല്‍ക്കാലിക ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യുഎസുമായി ഒരു പുതിയ വ്യാപാര യുദ്ധത്തിന്റെ ഭീഷണിയിലാണ് ചൈന. ഈ വര്‍ഷം സാമ്പത്തിക വിപുലീകരണത്തിന്റെ നാലിലൊന്ന് സംഭാവന നല്‍കിയതിന് ശേഷം കയറ്റുമതിയുടെ പങ്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ചെലവുകളുടെ പ്രാധാന്യം മുന്‍നിര ചൈനീസ് നയരൂപകര്‍ത്താക്കള്‍ വ്യക്തമാക്കി. ഉപഭോഗം നിര്‍ബന്ധിതമായി ഉയര്‍ത്തുമെന്നും'' ആഭ്യന്തര ആവശ്യം ''എല്ലാത്തരത്തിലും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.