image

10 March 2025 3:10 PM IST

Economy

ചൈന-യുഎസ് വ്യാപാര യുദ്ധം കൂടുതല്‍ മുറുകുന്നു

MyFin Desk

ചൈന-യുഎസ് വ്യാപാര യുദ്ധം കൂടുതല്‍ മുറുകുന്നു
X

Summary

  • യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ തീരുവ പ്രാബല്യത്തില്‍
  • കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ ലെവികള്‍ ചുമത്തും


യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ തീരുവ ഇന്ന് പ്രാബല്യത്തില്‍ വന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിയ്ക്ക് ഏര്‍പ്പെടുത്തിയ തീരുവയ്ക്ക് പകരമായി ചില യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ തീരുവയാണ് നിലവില്‍വന്നത്.

നിയമവിരുദ്ധ കുടിയേറ്റവും മാരകമായ മയക്കുമരുന്നിന്റെ ഒഴുക്കും തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുഎസ് വന്‍തോതില്‍ തീരുവ ചുമത്തിയത്. ഫെബ്രുവരി ആദ്യം എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ശേഷം, കഴിഞ്ഞ ആഴ്ച ട്രംപ് നിരക്ക് 20 ശതമാനമായി ഉയര്‍ത്തി. ഇതിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു.

കൂടാതെ നിരവധി യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും 15 ശതമാനവും ലെവികള്‍ ചുമത്തും. അമേരിക്കയില്‍ നിന്നുള്ള ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്കാണ് ഇനി ഉയര്‍ന്ന നികുതി ബാധകമാകുക. സോയാബീന്‍, പന്നിയിറച്ചി, ബീഫ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കാകും ബാധകമാകുക. എന്നിരുന്നാലും, മാര്‍ച്ച് 10 ന് മുമ്പ് യുഎസില്‍ നിന്ന് കയറ്റി അയച്ച സാധനങ്ങള്‍ക്ക് താരിഫ് ബാധകമാകില്ല.

രാജ്യത്തിന്റെ അസ്ഥിരമായ സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ചൈനയെ വര്‍ദ്ധിച്ചുവരുന്ന വ്യാപാര പ്രതിസന്ധി കൂടുതല്‍ ദുഷ്‌ക്കരമാക്കുകയാണ്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയ ചൈനയുടെ കയറ്റുമതി, യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമ്പോള്‍ സാമ്പത്തിക വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.