image

9 March 2025 12:52 PM IST

Economy

ചൈനയില്‍ ഉപഭോക്തൃ വിലകള്‍ കുറഞ്ഞു

MyFin Desk

consumer prices fell in china
X

Summary

  • ചാന്ദ്ര പുതുവത്സര അവധി നേരത്തെയായത് സമ്പദ് വ്യവസ്ഥയെ ബാധിച്ചു
  • ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറഞ്ഞു


13 മാസത്തിനിടെ ആദ്യമായി ഫെബ്രുവരിയില്‍ ചൈനയില്‍ ഉപഭോക്തൃ വിലകള്‍ കുറഞ്ഞു. ചാന്ദ്ര പുതുവത്സര അവധി നേരത്തെയായതോടെ ഡിമാന്‍ഡ് തുടര്‍ച്ചയായി ദുര്‍ബലമായി.

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഞായറാഴ്ച അറിയിച്ചതനുസരിച്ച്, ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറഞ്ഞു. പ്രതിമാസ അടിസ്ഥാനത്തില്‍, ജനുവരിയില്‍ നിന്ന് വിലകള്‍ 0.2 ശതമാനം കുറഞ്ഞു.

മറ്റു പല രാജ്യങ്ങളും പണപ്പെരുപ്പവുമായി മല്ലിടുമ്പോള്‍, ചൈന വിലയിടിവിനെ നേരിടുകയാണ്. കൂടാതെ അവ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്ന ഒരു പ്രവണതയാകാനും സാധ്യതയുണ്ട്. ആഭ്യന്തര ആവശ്യകതയും ഉപഭോക്തൃ ചെലവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞിരുന്നു.

യാത്ര, ഭക്ഷണം, വിനോദം എന്നിവയ്ക്കുള്ള ചെലവ് വര്‍ധിക്കുന്ന സമയമായ ചാന്ദ്ര പുതുവത്സരം ഫെബ്രുവരിക്ക് പകരം ഈ വര്‍ഷം ജനുവരി അവസാനമാണ് വന്നത്. അവധിക്കാല ചെലവ് ജനുവരിയില്‍ ഉപഭോക്തൃ വില സൂചിക 0.5 ശതമാനം ഉയര്‍ത്താന്‍ സഹായിച്ചു, എന്നാല്‍ 2024 ലെ ഉയര്‍ന്ന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം അത് കുറഞ്ഞു.

അവധി ദിനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍, കഴിഞ്ഞ മാസം സൂചിക 0.1 ശതമാനം ഉയര്‍ന്നുവെന്ന് ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയിലെ സ്റ്റാറ്റിസ്റ്റിഷ്യന്‍ ഡോങ് ലിജുവാന്‍ ഒരു വിശകലനത്തില്‍ പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം വളര്‍ന്നുവരുന്നത് ചൈനയുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കും.

സാധനങ്ങളുടെ മൊത്തവില അളക്കുന്ന പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് ഫെബ്രുവരിയില്‍ 2.2 ശതമാനം കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു. ഉപഭോക്തൃ വിലയേക്കാള്‍ ഉല്‍പ്പാദക വിലകള്‍ കുത്തനെ ഇടിയുന്നത് കമ്പനികള്‍ക്ക് തൊഴില്‍ ചെലവുകളും മറ്റ് ചെലവുകളും കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.