6 Oct 2024 5:05 AM GMT
Summary
- സംസ്ഥാനം പദ്ധതി ചെലവിന്റെ 35 ശതമാനം വഹിക്കും
- ഒരു സംസ്ഥാന പദ്ധതിയായാണ് ഇതുവരെ മെട്രോ ഒരു നടപ്പിലാക്കിയിരുന്നത്
- ഭൂമിയുടെ വിലയും മറ്റ് ചില ഇനങ്ങളും ഒഴികെ പദ്ധതി ചെലവിന്റെ 10 ശതമാനം ധനസഹായം മാത്രമായിരുന്നു കേന്ദ്രത്തിന്റെ വിഹിതം
ചെന്നൈ മെട്രോ ഫേസ്-2 പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയുടെ 65 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും ഇത് 41,000 കോടി രൂപയിലധികം വരുമെന്നും ധനമന്ത്രാലയം.
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ 63,246 കോടി രൂപ ചെലവ് വരുന്ന മൂന്ന് ഇടനാഴികള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ നേരത്ത അംഗീകാരം നല്‍കിയിരുന്നു.
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഏകദേശ ചെലവിന്റെ 65 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
7,425 കോടി രൂപയുടെ ഇക്വിറ്റിയും സബോര്‍ഡിനേറ്റ് കടവും കൂടാതെ ആവശ്യമായ 33,593 കോടി രൂപയുടെ മുഴുവന്‍ വായ്പയും ഇതില്‍ ഉള്‍പ്പെടും.
എസ്റ്റിമേറ്റ് തുകയുടെ ബാക്കി 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
ബഹുമുഖ, ഉഭയകക്ഷി വികസന ഏജന്‍സികളില്‍ നിന്ന് എടുത്ത വായ്പകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള വായ്പയായി കണക്കാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ നിന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന് (സിഎംആര്‍എല്‍) നേരിട്ട് നല്‍കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതുവരെ, ഒരു 'സംസ്ഥാന മേഖല' പദ്ധതിയായാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. 2017 ലെ മെട്രോ റെയില്‍ നയം അനുസരിച്ച് ഭൂമിയുടെ വിലയും മറ്റ് ചില ഇനങ്ങളും ഒഴികെ പദ്ധതി ചെലവിന്റെ 10 ശതമാനം ധനസഹായം നല്‍കുക എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പങ്ക്.
എന്നിരുന്നാലും, ഉഭയകക്ഷി, ബഹുമുഖ ഏജന്‍സികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നേരിട്ട് വായ്പയായി 32,548 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചിരുന്നു. ഇതില്‍ 6,100 കോടി രൂപ ഇതുവരെ വിനിയോഗിച്ചു.
പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കുന്നതിന് മുമ്പ്, പദ്ധതിക്ക് വായ്പ നല്‍കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരുന്നു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 33,593 കോടി രൂപ ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഭവങ്ങള്‍ സ്വതന്ത്രമാക്കിയതായി ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര കാബിനറ്റിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍, വായ്പയുടെയും പദ്ധതി കരാറുകളുടെയും പുനരാലോചനകള്‍ക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ന്യൂ ഡെവലപ്മെന്റ് ബാങ്ക് എന്നീ ഉഭയകക്ഷി, ബഹുരാഷ്ട്ര ഏജന്‍സികളെ സമീപിക്കുമെന്നും മന്ത്രാലയം പറഞ്ഞു.