10 March 2025 5:10 PM IST
Summary
- 51,462.86 കോടി രൂപ ചെലവഴിക്കാന്‍ ധനമന്ത്രി പാര്‍ലമെന്റിന്റെ അനുമതി തേടി
- പെന്‍ഷന്‍, വളം സബ്സിഡി പോലുള്ള പദ്ധതി വിഹിതത്തിനായാണ് ഈ തുക
നടപ്പ് സാമ്പത്തിക വര്‍ഷം അധിക ചെലവുകള്‍ക്കായി 51,462.86 കോടി രൂപ കൂടി വേണമെന്ന് കേന്ദ്രം. പണം ചെലവഴിക്കാന്‍ ധനമന്ത്രി പാര്‍ലമെന്റിന്റെ അനുമതി തേടി.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ വെറും 20 ദിവസം ശേഷിക്കെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
പെന്‍ഷന്‍, വളം സബ്സിഡി പോലുള്ള പദ്ധതി വിഹിതത്തിനായാണ് ഇത്രയും തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സപ്ലിമെന്ററി ഡിമാന്‍ഡുകള്‍ക്കായുള്ള ആവശ്യങ്ങളിലാണ് തുകയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
അധിക ചെലവില്‍ വളം സബ്‌സിഡിക്ക് 12,000 കോടി രൂപയും ഏകീകൃത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനായി 13,449 കോടി രൂപയും ഉള്‍പ്പെടും. കൂടാതെ പ്രതിരോധ പെന്‍ഷനായി 8,476 കോടി രൂപയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് 5,322 കോടി രൂപയും വരും.