6 Dec 2023 1:45 PM GMT
Summary
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആവശ്യങ്ങള്‍ അവതരിപ്പിച്ചു
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 58,378 കോടി രൂപയുടെ അധിക ചെലവഴിക്കലിനായി ലോക് സഭയുടെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 2023-24 സാമ്പത്തിക വര്‍ഷത്തിലെ അധിക സാമ്പത്തിക സഹായത്തിനായുള്ള ആവശ്യങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഗ്രാന്റിനുള്ള അനുബന്ധ ആവശ്യങ്ങളില്‍ 1.29 ലക്ഷം കോടി രൂപയുടെ മൊത്ത അധിക ചെലവ് ഉള്‍പ്പെടുന്നു, ഇത് 70,968 കോടി രൂപയുടെ സമ്പാദ്യവുമായി പൊരുത്തപ്പെടുന്നതാണ്. ലോക്‌സഭയില്‍ അവതരിപ്പിച്ച രേഖയില്‍ 58,378.21 കോടി രൂപയുടെ അറ്റ പണച്ചെലവാണ് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നതെന്ന് പറയുന്നു. വളം സബ്‌സിഡിക്കായി 13,351 കോടി രൂപയും അധിക ചെലവിനായുള്ള ആവശത്തില്‍ ഉള്‍പ്പെടുന്നു.