image

27 Dec 2024 11:58 AM GMT

Economy

ജിഡിപി വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

MyFin Desk

ജിഡിപി വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
X

Summary

  • വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തിലേക്കാണ് താഴ്ത്തിയത്
  • വര്‍ധിച്ച് വരുന്ന കടമെടുപ്പ്, രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ഇടിവ് തുടങ്ങിയവ വളര്‍ച്ചയെ തടയും
  • ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റം അവഗണിക്കാനാവില്ല


ജിഡിപി വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മൊത്തം വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തിലേക്കാണ് ധനമന്ത്രാലയം താഴ്ത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ച പ്രവചനം വെട്ടിക്കുറച്ചതിന് ചില കാരണങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തര തലത്തിലെ വെല്ലുവിളികളാണ് ആദ്യത്തേത്.

ആര്‍ബിഐയുടെ ധനനയം, സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍, വര്‍ധിച്ച് വരുന്ന കടമെടുപ്പ്, രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ഇടിവ് എന്നിവയെല്ലാം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വളര്‍ച്ചയെ പിന്നോട്ടടിക്കും. ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റം താല്‍ക്കാലികമാണെങ്കിലും അവഗണിക്കാനാവില്ലെന്നും മന്ത്രി പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി 6.5 ശതമാനം മുതല്‍ 7 ശതമാനം വരെ വളരുമെന്നായിരുന്നു ജൂലൈയിലെ സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം പറഞ്ഞിരുന്നത്.

ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയും വളര്‍ച്ചാ നിരക്ക് കുറയ്ക്കും. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പ്രതിഫലനവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാവാം. അതേസമയം വായ്പാ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ആര്‍ബിഐ നടപടികള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

2025ന്റെ രണ്ടാം പകുതിയോടെ ഇന്ത്യയുടെ വളര്‍ച്ച കരുത്താര്‍ജ്ജിക്കുമെന്നും മന്ത്രി വ്യക്തമാക്കി.