image

30 Dec 2023 5:28 AM GMT

Economy

പുതുവര്‍ഷം ഹാപ്പിയാക്കാന്‍ കേന്ദ്രം; ഇന്ധന വില ലിറ്ററിന് 10 രൂപയോളം കുറയും

MyFin Desk

പുതുവര്‍ഷം ഹാപ്പിയാക്കാന്‍ കേന്ദ്രം; ഇന്ധന വില ലിറ്ററിന് 10 രൂപയോളം കുറയും
X

Summary

  • അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 മുതല്‍ 80 ഡോളര്‍ വരെയാണ്
  • 2022 മെയ് 22-ന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 8 രൂപയും, 6 രൂപയും കുറച്ചിരുന്നു
  • കൊച്ചിയില്‍ ഡിസംബര്‍ 29ന് പെട്രോള്‍ വില ലിറ്ററിന് 107.61 രൂപയായിരുന്നു. ഡീസലിന് 96.54 രൂപയുമായിരുന്നു


പുതുവര്‍ഷത്തില്‍ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോള്‍, ഡീസല്‍ ചില്ലറ വില്‍പ്പന വില ലിറ്ററിന് 8 മുതല്‍ 10 രൂപയോളം വരെ കുറച്ചേക്കുമെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ജനവിഭാഗത്തിന് ആശ്വാസമേകുന്ന തീരുമാനമായിരിക്കുമിത്.

2024-ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണു പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

2022 മെയ് 22-ന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 8 രൂപയും, 6 രൂപയും കുറച്ചിരുന്നു. പിന്നീട് ഇതുവരെ വിലയില്‍ കുറവ് പ്രഖ്യാപിച്ചിരുന്നില്ല.

ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും അവിടെ ചുമത്തുന്ന നികുതിയുടെ അടിസ്ഥാനത്തില്‍ ഇന്ധനവില വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്

നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 96.71 രൂപയും, ഡീസലിന് 89.62 രൂപയുമാണ്. എന്നാല്‍ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് വില 106.31 രൂപയും ഡീസല്‍ ലിറ്ററിന് വില 92.78 രൂപയുമാണ്.

കൊച്ചിയില്‍ ഡിസംബര്‍ 29ന് പെട്രോള്‍ വില ലിറ്ററിന് 107.61 രൂപയായിരുന്നു. ഡീസലിന് 96.54 രൂപയുമായിരുന്നു.

ഏതായാലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് മൂന്നക്കം കടന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 മുതല്‍ 80 ഡോളര്‍ വരെയാണ്.