image

20 Jun 2024 8:20 PM IST

Economy

അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധവേണണം: വിദഗ്ധര്‍

MyFin Desk

അടിസ്ഥാന സൗകര്യ വികസനത്തില്‍  കൂടുതല്‍ ശ്രദ്ധവേണണം: വിദഗ്ധര്‍
X

Summary

  • ആദായനികുതിയില്‍ ഇളവ് ആവശ്യം
  • തൊഴില്‍ ഇന്‍സെന്റീവ് സ്‌കീമുകള്‍ കാര്യക്ഷമമാക്കണം
  • കൃഷിക്കും ഗ്രാമവികസനത്തിനും കൂടുതല്‍ ശ്രദ്ധ


സാധാരണക്കാരുടെ മേലുള്ള നികുതി ഭാരം കുറയ്ക്കാനും മൂലധന ചെലവ് തുടരാനും പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ വ്യവസായ പ്രമുഖര്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ ഭക്ഷ്യ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണ്ടേതുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിവിധ അസോസിയേഷനുകളും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലും പ്രധാന തൊഴില്‍ ജനറേറ്ററുമായ എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലയെ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധപുലര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യവസായ സംഘടനയായ സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി ധനമന്ത്രിയുടെ പരിഗണനയ്ക്കായി എട്ട് പോയിന്റുകളും മുന്നോട്ടുവച്ചിട്ടുണ്ട്.

ആദായനികുതിയില്‍ ഇളവ്, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പോലുള്ള തൊഴില്‍ ഇന്‍സെന്റീവ് സ്‌കീമുകള്‍ കാര്യക്ഷമമാക്കല്‍, അനായാസം ബിസിനസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൃഷിക്കും ഗ്രാമവികസനത്തിനും സിഐഐ ശുപാര്‍ശകള്‍ നല്‍കി.

ഫിക്കിയുടെ ശുപാര്‍ശകള്‍ കാപെക്‌സ് ഡ്രൈവ്, നവീകരണം, നികുതി ലളിതവല്‍ക്കരണം എന്നിവയെ കേന്ദ്രീകരിച്ചാണ്. യോഗത്തില്‍, മുന്‍ ഫിക്കി പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ, ഡിമാന്‍ഡ് ഊര്‍ജസ്വലമാക്കാനും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നല്‍ നല്‍കാനും ആവശ്യപ്പെട്ടു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. രാജ്യത്തെ നവീകരണത്തിനും ഗവേഷണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കികൊണ്ട് വളര്‍ച്ചാ വേഗതയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഞ്ജയ് കിര്‍ലോസ്‌കര്‍ (കിര്‍ലോസ്‌കര്‍ ബ്രദേഴ്സിന്റെ സിഎംഡി), ആരതി കൃഷ്ണ (സുന്ദരം ഫാസ്റ്റനേഴ്സിന്റെ എംഡി), വിനോദ് അഗര്‍വാള്‍ (സിയാം പ്രസിഡന്റ്), നീരജ് അഖൗരി (സിമന്റ് എംഎഫ്ആര്‍എസ് അസോസിയേഷന്‍ പ്രസിഡന്റ്), സഞ്ജയ് അഗര്‍വാള്‍ (പിഎച്ച്ഡി ചേംബര്‍ പ്രസിഡന്റ്), സമീര്‍ സോമയ്യ (പ്രസിഡന്റ് ഐഎംസി ചേംബര്‍), ഷെഫാലി മിശ്ര (ബയോകോണ്‍ വൈസ് പ്രസിഡന്റ്), യഷ് പാല്‍ സച്ചാര്‍ (അശോക് ലെയ്ലാന്‍ഡ് വൈസ് പ്രസിഡന്റ്) എന്നിവരും ബജറ്റില്‍ പരിഗണിക്കുന്നതിനായി മന്ത്രിക്ക് നിരവധി ശുപാര്‍ശകള്‍ നല്‍കി.