image

6 Jan 2025 10:09 AM GMT

Economy

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി

MyFin Desk

first bullet train, time for its operation is not far, says pm01
X

Summary

  • രാജ്യത്തുടനീളം അതിവേഗ ട്രെയിനുകളുടെ ഡിമാന്‍ഡ് ഉയരുന്നു
  • കഴിഞ്ഞ ദശകത്തില്‍ റെയില്‍വേ ചരിത്രപരമായ പരിവര്‍ത്തനത്തിന് വിധേയമായതായി പ്രധാനമന്ത്രി
  • ഇന്ന് 50 ലധികം റൂട്ടുകളിലായി ഓടുന്നത് 136-ലധികം വന്ദേ ഭാരത് ട്രെയിനുകള്‍


ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളം അതിവേഗ ട്രെയിനുകളുടെ ഉയരുന്ന ഡിമാന്‍ഡ് അത് വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജമ്മു ഡിവിഷന്റെ ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി റെയില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദശകത്തില്‍ റെയില്‍വേ ചരിത്രപരമായ പരിവര്‍ത്തനത്തിന് വിധേയമായി. ഇത് ഇന്ത്യയുടെ പ്രതിച്ഛായയുടെ മാറ്റത്തിനും ആളുകളുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനും കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ തെലങ്കാന, ഒഡീഷ, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും വിശിഷാടാതിഥികളും പങ്കെടുത്തു.

ഇന്ന്് ആളുകള്‍ കുറച്ചു സമയം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് അതിവേഗ ട്രെയിനുകളുടെ കൂടുതല്‍ ആവശ്യകതയിലേക്ക് നയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് 50 ലധികം റൂട്ടുകളിലായി 136-ലധികം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടിയതായി അടുത്തിടെ നടത്തിയ ട്രയല്‍ റണ്ണിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന സമയം വിദൂരമല്ല.'

പുതുവര്‍ഷത്തില്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ വേഗത്തിലുള്ള വേഗത നിലനിര്‍ത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 'ന്യൂ-ഏജ് കണക്റ്റിവിറ്റി'യില്‍ ഇത് ഒരു വലിയ ദിവസമാണ്, തിങ്കളാഴ്ച ആരംഭിച്ച പദ്ധതികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക, തൊഴിലിനെയും വ്യവസായത്തെയും പിന്തുണയ്ക്കുക എന്നിവയാണ് റെയില്‍ മേഖലയിലെ വികസനത്തിന് വഴികാട്ടുന്ന ആശയങ്ങളെന്ന് മോദി തറപ്പിച്ചു പറഞ്ഞു.

മെട്രോ ശൃംഖലയുടെ വിപുലീകരണത്തിന്റെയും റെയില്‍വേയില്‍ കൊണ്ടുവന്ന മാറ്റങ്ങളുടെയും വിശദാംശങ്ങളും അദ്ദേഹം നല്‍കി.