23 July 2024 4:03 PM IST
Summary
- കേരളം സമര്‍പ്പിച്ചത് 24000 കോടിയുടെ പദ്ധതികള്‍
- എയിംസ് ഇത്തവണയും ഇല്ല
കേരളത്തിന് ആശ്വാസ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ കേന്ദ്ര ബജറ്റ്. കേരളത്തെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്ന് സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. എയിംസടക്കമുള്ള നിരവധി പ്രോജക്ടുകള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല.
ചില സംസ്ഥാനങ്ങള്‍ക്കുമായി മാത്രമായുള്ള ബജറ്റാണിതെന്ന് കേരളം അരോപണമുന്നയിച്ചിട്ടുണ്ട്. ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി നല്‍കിയപ്പോള്‍ ചിലയിടങ്ങള്‍ അപ്രസക്തമായി.
കോഴിക്കോടിനെയും വയനാടിയെും ബന്ധിപ്പിക്കുന്ന തുരങ്ക പാത മുതല്‍ വിഴിഞ്ഞത്തിന്റെ അടുത്തഘട്ട വികസനം വരെ കേരളത്തിന്റെ പട്ടികയിലുണ്ടായിരുന്നു.
റബറിന്റെ താങ്ങുവില ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല. അതിവേഗ ട്രെയിന്‍ പദ്ധതിയുള്‍പ്പെടെ പട്ടികയിലില്ല. കേരളം ആവശ്യപ്പെട്ടിരുന്നത് 24000 കോടിയുടെ പദ്ധതിയാണ്. അതിനാല്‍ ഏതാനും പദ്ധതികളുടെ അംഗീകാരമെങ്കിലും സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു.
കേരളത്തിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടും എന്ന് സംസ്ഥാനം കരുതിയിരുന്നു. കാരണം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ അത് ജനപ്രിയമാകുമെന്നും കേരളം കരുതി. കൂടാതെ ഇത് കോര്‍പ്പറേറ്റ് അനുകൂല ബജറ്റെന്നും വിദഗ്ധര്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.