image

18 Nov 2024 11:03 AM GMT

Economy

വസ്ത്ര കയറ്റുമതിയില്‍ വന്‍ വര്‍ധന

MyFin Desk

വസ്ത്ര കയറ്റുമതിയില്‍ വന്‍ വര്‍ധന
X

Summary

  • ഏപ്രില്‍- ഒക്ടോബര്‍ മാസങ്ങളിലായി 8.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങള്‍ കയറ്രുമതി ചെയ്തു
  • കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണിത്
  • 2017-18ല്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 16.71 ബില്യണ്‍ ഡോളറിലെത്തിയിരുന്നു


രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന. ഏപ്രില്‍- ഒക്ടോബര്‍ മാസങ്ങളിലായി 8.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങളാണ് കയറ്റുമതി നടത്തിയത്.

2024 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍, വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണ്. എന്നാല്‍ 2017-18ല്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 16.71 ബില്യണ്‍ ഡോളറിലെത്തി. 2017-18 കാലയളവിലുണ്ടായ ഉയര്‍ന്ന നിലവാരം ഈ വര്‍ഷം നിലനിര്‍ത്തുമെന്നാണ് വിപണി കണക്കാക്കുന്നത്.

ഇതിന് പ്രധാന കാരണം, രണ്ട് വന്‍കിട വിപണികളില്‍ നിന്നുള്ള മികച്ച ഡിമാന്‍ഡ് വളര്‍ച്ചയാണ്. യുഎസ് 11.5 ശതമാനം വളര്‍ച്ചയും ബ്രിട്ടണ്‍ 7 ശതമാനം വളര്‍ച്ചയുമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഒപ്പം ബംഗ്ലാദേശിന്റെ കയറ്റുമതി സാധ്യതകള്‍ ഇടിഞ്ഞത് ഇന്ത്യക്ക് ഗുണമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്.

ചെങ്കടല്‍ പ്രശ്‌നവും ആഭ്യന്തര കലാപങ്ങളും ബംഗ്ലാദേശിന്റെ വസ്ത്ര വിപണിയില്‍ ഇടവുണ്ടായികൊണ്ടിരിക്കുകയാണ്.