image

14 Oct 2024 4:07 AM GMT

Economy

ബോണസ് ഓഹരികളുടെ വിതരണത്തിന് വിപ്രോ

MyFin Desk

issue of bonus shares will be considered by the wipro board of directors
X

Summary

  • ഏകീകൃത അറ്റാദായത്തില്‍ വര്‍ഷം തോറും 4.6 ശതമാനം വര്‍ധിച്ച് 3,003.2 കോടി രൂപയായി
  • രണ്ടാം പാദത്തില്‍ മികവ് പുലര്‍ത്താനാകുമെന്ന് വിപ്രോ സിഇഒ


2024 ഒക്ടോബര്‍ 16-17 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്ന കാര്യം ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് ഐടി സ്ഥാപനമായ വിപ്രോ.

2024 ഒക്ടോബര്‍ 17-ന് വിപ്രോ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കും. ഒക്ടോബര്‍ 16-17 തീയതികളില്‍ നടക്കാനിരിക്കുന്ന മീറ്റിംഗില്‍ബാധകമായ വ്യവസ്ഥകള്‍ അനുസരിച്ച്, ബോണസ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള ഒരു നിര്‍ദ്ദേശം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് ഒരു റെഗുലേറ്ററി ഫയലിംഗ് പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ജൂണ്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ വര്‍ഷം തോറും 4.6 ശതമാനം വര്‍ധിച്ച് 3,003.2 കോടി രൂപയായി. വരുമാനം 3.8 ശതമാനം കുറഞ്ഞ് 21,963.8 കോടി രൂപയായി.

വിപ്രോ സിഇഒയും എംഡിയുമായ ശ്രീനി പല്ലിയ പറഞ്ഞു, ബുക്കിംഗില്‍ മികച്ച പ്രകടനം നടത്താനും ക്യൂ 2-ല്‍ ലാഭകരമായ വളര്‍ച്ച കൈവരിക്കാനുമുള്ള കഴിവില്‍ കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം എഐ360 തന്ത്രം കെട്ടിപ്പടുക്കുകയും ഭാവിയിലേക്കായി തങ്ങളുടെ തൊഴിലാളികളെ തയ്യാറാക്കുകയും ചെയ്യുന്നു.