image

7 Oct 2024 7:14 AM GMT

Economy

നിക്ഷേപങ്ങള്‍ക്ക് സംരക്ഷണവുമായി ഇന്ത്യ-യുഎഇ കരാര്‍

MyFin Desk

bilateral investment agreement strengthens india-uae ties
X

Summary

  • അബുദാബിയില്‍ ഈ വര്‍ഷം ഫെബ്രുവരി 13 നാണ് ബിഐടി ഒപ്പുവച്ചത്
  • ഉടമ്പടി നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു


ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ധനമന്ത്രാലയം അറിയിച്ചു.യുഎഇയിലെ അബുദാബിയില്‍ ഈ വര്‍ഷം ഫെബ്രുവരി 13 നാണ് ബിഐടി ഒപ്പുവച്ചത്.

2013 ഡിസംബറില്‍ ഒപ്പുവച്ച ഇന്ത്യയും യുഎഇയും തമ്മിലുള്ള നേരത്തെയുള്ള ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി ഈ വര്‍ഷം സെപ്റ്റംബര്‍ 12-ന് കാലഹരണപ്പെട്ടതിനാല്‍, യുഎഇയുമായുള്ള ഈ കരാര്‍ നടപ്പാക്കുന്നത് ഇരു രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് നിക്ഷേപ പരിരക്ഷയുടെ തുടര്‍ച്ച നല്‍കി.

നികുതി, പ്രാദേശിക സര്‍ക്കാര്‍, സര്‍ക്കാര്‍ സംഭരണം, സബ്സിഡികള്‍ അല്ലെങ്കില്‍ ഗ്രാന്റുകള്‍, നിര്‍ബന്ധിത ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്ന നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു.

എന്നിരുന്നാലും, നിക്ഷേപകനും നിക്ഷേപ സംരക്ഷണവും നല്‍കുമ്പോള്‍, നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്നു.

ഈ ഉടമ്പടി നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു, സുതാര്യത, കൈമാറ്റം, നഷ്ടപരിഹാരം എന്നിവയും ഉറപ്പാക്കുന്നു. ഏപ്രില്‍ 2000 മുതല്‍ 2024 ജൂണ്‍ വരെ ഏകദേശം 19 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയില്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിക്ഷേപമിറക്കുന്ന ഏഴാമത്തെ വലിയ രാജ്യം കൂടിയാണ് യുഎഇ. 2000 ഏപ്രില്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ 15.26 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യ യുഎഇയിലും നടത്തിയിട്ടുണ്ട്.

'ഉഭയകക്ഷി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും സമ്പദ്വ്യവസ്ഥകള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ഉടമ്പടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മന്ത്രാലയം പറഞ്ഞു. 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഒരു സ്വതന്ത്ര വ്യാപാര കരാറും ഇരു രാജ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.