image

16 Oct 2024 4:24 PM GMT

Economy

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിന്‍; കരാര്‍ ബിഇഎംഎല്ലിന്

MyFin Desk

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിന്‍;  കരാര്‍ ബിഇഎംഎല്ലിന്
X

Summary

  • മൊത്തം കരാര്‍ മൂല്യം 866.87 കോടി രൂപ
  • ബിഎംഎല്ലിന്റെ ബെംഗളൂരു റെയില്‍ കോച്ച് സമുച്ചയത്തിലാണ് നിര്‍മ്മാണം
  • രണ്ട് ട്രെയിനുകള്‍ 2026 അവസാനത്തോടെ വിതരണം ചെയ്യും


മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ നേടി ബിഇഎംഎല്‍; മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ട്രെയിനുകളാണ് നിര്‍മ്മിക്കുന്നത്.

രണ്ട് അതിവേഗ ട്രെയിന്‍ സെറ്റുകള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും കമ്മീഷന്‍ ചെയ്യുന്നതിനുമുള്ള കരാറാണ് റെയില്‍വേ, ഖനനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് നല്‍കിയത്. ഇവര്‍ ആദ്യമായാണ് തദ്ദേശീയമായി ഇത്തരം ജോലികള്‍ ചെയ്യുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് കരാര്‍ നല്‍കിയത്.

ഓരോ ട്രെയിനിന്റേയും വില 27.86 കോടി രൂപയും മൊത്തം കരാര്‍ മൂല്യം 866.87 കോടി രൂപയുമാണ്, അതില്‍ ഡിസൈന്‍ ചെലവ്, ഒറ്റത്തവണ വികസന ചെലവ്, നോണ്‍-റെക്കറിംഗ് ചാര്‍ജുകള്‍, ജിഗ്, ഫിക്ചറുകള്‍, ടൂളിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ഒറ്റത്തവണ ചെലവ് ഉള്‍പ്പെടുന്നു. ഭാവിയില്‍ ഇന്ത്യയിലെ എല്ലാ അതിവേഗ പ്രോജക്ടുകള്‍ക്കും ഇത് ഉപയോഗിക്കും.

ഈ പ്രോജക്റ്റ് ഇന്ത്യയുടെ അതിവേഗ റെയില്‍ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ബിഎംഎല്ലിന്റെ ബെംഗളൂരു റെയില്‍ കോച്ച് സമുച്ചയത്തില്‍ നിര്‍മ്മിക്കുന്ന സെറ്റുകള്‍ 2026 അവസാനത്തോടെ വിതരണം ചെയ്യും.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിനുകളില്‍ ചാരിയിരിക്കുന്നതും തിരിയാവുന്നതുമായ സീറ്റുകള്‍, യാത്രക്കാര്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍, ഓണ്‍ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.