image

6 Jan 2025 11:52 AM GMT

Economy

ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്

MyFin Desk

ഇന്ത്യയിലെ കാര്‍ഷിക വായ്പ   27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്
X

Summary

  • 14 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തു
  • 2024 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിതെന്നും നബാര്‍ഡ്


ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്. 14 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തു. 2024 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിതെന്നും നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെവി വ്യക്തമാക്കി.

റീജിയണല്‍ റൂറല്‍ ബാങ്കുകളും റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുമാണ് പ്രധാന വായ്പ വിതരണക്കാര്‍. കാര്‍ഷിക മേഖലയിലെ ഇരട്ട അക്ക വളര്‍ച്ചയാണ് വായ്പ വര്‍ധനവ് ചൂണ്ടികാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോഗം വര്‍ധിച്ചത് ഇതിന് ഉദാഹരണമാണെന്നും നബാര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

വൈദ്യുതി, ജലസേചന സൗകര്യങ്ങള്‍ എന്നിവയിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയാല്‍ മേഖലയിലെ ഉല്‍പ്പാദനക്ഷമത ഉയരും. പുതിയ വര്‍ഷം മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി നബാര്‍ഡ് 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.

ഗ്രാമീണ ധനകാര്യ സംവിധാനങ്ങള്‍ നവീകരിക്കും. ഇതിനായി 67,000 സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് നബാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.