image

25 July 2024 8:30 AM GMT

Economy

റേഷന്‍ കടകളില്‍ അധിക സേവനങ്ങള്‍ ലഭ്യമാക്കും

MyFin Desk

ration shops to be smarter
X

Summary

  • റേഷന്‍ കടകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി പഠനം
  • ബാങ്കിംഗ് മുതല്‍ എല്‍പിജി സിലണ്ടര്‍ വരെ പരിഗണനയില്‍
  • കടയുടമകള്‍ക്ക് നൈപുണ്യ വികസന കോഴ്‌സുകള്‍


റേഷന്‍ കടകളുടെ (എഫ്പിഎസ്) പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പൈലറ്റ് പഠനം നടത്തും. ഹൈദരാബാദ്, ഗാസിയാബാദ്, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 60 കടകളിലാണ് പഠനം സംഘടിപ്പിക്കുന്നത്.

പ്രവര്‍ത്തന മൂലധനം നല്‍കുന്നതിനായി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഈ എഫ്പിഎസ് കടകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഹാന്‍ഡ്ഹോള്‍ഡിംഗ് സഹായം നല്‍കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.പോഷക ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും നടപടി. അതാത് നഗരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് പഠനം നടത്താനുള്ള നേതൃസ്ഥാനം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) സേവനങ്ങള്‍, ബാങ്കുകളുമായുള്ള ബന്ധത്തിലൂടെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എഫ്പിഎസുകളില്‍ അധിക സേവനങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേറ്റ് ബാങ്കിംഗ് കറസ്പോണ്ടന്റുകള്‍, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ബാങ്കിംഗ്, പൗര കേന്ദ്രീകൃത സേവനങ്ങള്‍, 5 കിലോയുടെ ചെറിയ എല്‍പിജി സിലിണ്ടറുകളുടെ ചില്ലറ വില്‍പ്പന, മറ്റ് ചരക്കുകളുടെയോ പൊതു സ്റ്റോര്‍ ഇനങ്ങളുടെയോ വില്‍പ്പന ഇവയെല്ലാം ഇതില്‍പ്പെടും.

എഫ്പിഎസ് ഉടമകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പുതിയ ബിസിനസ്സ് വഴികളിലേക്ക് കടക്കുന്നതിന് ആവശ്യമായ സംരംഭകത്വ കഴിവുകള്‍ കൊണ്ട് അവരെ സജ്ജരാക്കുന്നതിനുമായി നൈപുണ്യ വികസന കോഴ്സുകള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആരായുകയാണ്.

കൂടാതെ, ഗുണഭോക്താവിന്റെ അവകാശങ്ങള്‍ കാണിക്കുന്ന ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും എല്ലാ എഫ്പിഎസുകളിലും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍സ് (ഇപിഒഎസ്) ഉപകരണങ്ങളുമായി വെയ്റ്റിംഗ് സ്‌കെയില്‍ സംയോജിപ്പിക്കാനും എല്ലാ എഫ്പിഎസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.