15 Dec 2022 5:56 AM GMT
Summary
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന പൊതു നിക്ഷേപങ്ങളും, അടിസ്ഥാന പരിഷ്‌കാര നടപടികളും അനുകൂലമായതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ പ്രവചനം 7.2 ശതമാനമായി തുടരും.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7 ശതമാനമായി തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.2 ശതമാനത്തില്‍ തന്നെ തുടരുമെന്നും എഡിബി അനുമാനിക്കുന്നു.
ഏഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ വര്‍ഷം 4.2 ശതമാനമാകുമെന്നും അടുത്ത വര്‍ഷത്തില്‍ ഇത് 4.6 ശതമാനമായി ഉയരുമെന്നാണ് എഡിബി കണക്കാക്കുന്നത്. ഇതിനു മുന്‍പ് ഇത് യഥാക്രമം 4.3 ശതമാനവും 4.9 ശതമാനവും ആകുമെന്നാണ് പ്രവചിച്ചിരുന്നത്.
ആഗോള പ്രതിസന്ധികള്‍ രൂക്ഷമാണെങ്കിലും, ശക്തമായ ആഭ്യന്തര അടിത്തറയുള്ളതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനമാകുമെന്നാണ് എ ഡിബി വിലയിരുത്തല്‍. ചില ഘടകങ്ങള്‍ അനുകൂലമാണെങ്കിലും, ടെക്‌സ്‌ടൈല്‍സ്, ഇരുമ്പയിര് എന്നിവയുടെ കയറ്റുമതി, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വ്യവസായ ഉത്പാദന സൂചിക എന്നിവ വളര്‍ച്ചാ അനുമാനത്തില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന പൊതു നിക്ഷേപങ്ങളും, അടിസ്ഥാന പരിഷ്‌കാര നടപടികളും അനുകൂലമായതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ പ്രവചനം 7.2 ശതമാനമായി തുടരും. രാജ്യത്തെ പണപ്പെരുപ്പം നടപ്പ സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം മാത്രമേ ഇത് 5.8 ശതമാനമായി കുറയുകയുള്ളു.