21 Nov 2024 3:08 AM GMT
Summary
- കോടതി രേഖകള്‍ അനുസരിച്ച്, ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്
- സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടുന്നതിന് കൈക്കൂവലി വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്്
അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനും ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളുമായ ഗൗതം അദാനിക്കെതിരെ കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ടകേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടുന്നതിനായി അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും ഉള്‍പ്പെടെ ഏഴ് പ്രതികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ സമ്മതിച്ചതിരുന്നതായി അധികൃതര്‍ പറഞ്ഞു. അതേസമയം സാഗര്‍ അദാനി തന്റെ സെല്‍ഫോണ്‍ ഉപയോഗിച്ച് കൈക്കൂലിയുടെ വിശദാംശങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കടം കൊടുക്കുന്നവരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും അഴിമതി മറച്ചുവെച്ച് ആ കമ്പനിക്കായി 3 ബില്യണ്‍ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചിരുന്നു.
യുഎസ് കൈക്കൂലി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ ലംഘനമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് 62 കാരനായ ഗൗതം അദാനിയുടെ ആസ്തി 69.8 ബില്യണ്‍ ഡോളറാണ്.
കോടതി രേഖകള്‍ അനുസരിച്ച്, ഒരു ജഡ്ജി ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, കൂടാതെ ആ വാറണ്ടുകള്‍ വിദേശ നിയമപാലകര്‍ക്ക് കൈമാറാന്‍ പ്രോസിക്യൂട്ടര്‍മാര്‍ പദ്ധതിയിടുന്നു.
അസൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവും മുന്‍ ചീഫ് സ്ട്രാറ്റജിയും കൊമേഴ്സ്യല്‍ ഓഫീസറുമായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, ഡയറക്ടര്‍ സിറില്‍ കബനീസ് എന്നിവരും മറ്റ് പ്രതികളില്‍ ഉള്‍പ്പെടുന്നു. പ്രതികളില്‍ ഏഴ് പേര്‍ പ്രസക്തമായ കാലയളവില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പൗരന്മാരാണെന്നും കബനീസ് സിംഗപ്പൂരില്‍ താമസിച്ചിരുന്ന ഇരട്ട പൗരത്വമുള്ള ഫ്രഞ്ച്-ഓസ്ട്രേലിയന്‍ പൗരനാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഗൗതം അദാനി, സാഗര്‍ അദാനി, കബനീസ് എന്നിവര്‍ക്കെതിരെ സിവില്‍ കുറ്റപത്രം സമര്‍പ്പിച്ചു.