7 Sept 2022 8:00 AM
Summary
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള റവന്യൂ കമ്മി ഗ്രാന്റിന്റെ ആറാം ഗഡുവായ 7,183 കോടി രൂപ 14 സംസ്ഥാനങ്ങള്‍ക്കായി ധനമന്ത്രാലയം അനുവദിച്ചു. 2022-23 കാലയളവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ആന്ധ്രപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാക്കാണ് തുക അനുവദിച്ചത്. 15-ാം ധനകാര്യ കമ്മീഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 14 സംസ്ഥാനങ്ങള്‍ക്ക് മൊത്തം 86,201 കോടി രൂപ […]
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള റവന്യൂ കമ്മി ഗ്രാന്റിന്റെ ആറാം ഗഡുവായ 7,183 കോടി രൂപ 14 സംസ്ഥാനങ്ങള്‍ക്കായി ധനമന്ത്രാലയം അനുവദിച്ചു.
2022-23 കാലയളവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ആന്ധ്രപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാക്കാണ് തുക അനുവദിച്ചത്.
15-ാം ധനകാര്യ കമ്മീഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 14 സംസ്ഥാനങ്ങള്‍ക്ക് മൊത്തം 86,201 കോടി രൂപ പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (പിഡിആര്‍ഡി) പിഡിആര്‍ഡി ഗ്രാന്റായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
12 തുല്യ പ്രതിമാസ ഗഡുക്കളായാണ് ഗ്രാന്റ് അനുവദിക്കുന്നത്. 2022 സെപ്തംബര്‍ മാസത്തെ ആറാമത്തെ ഗഡു നൽകിയതോടെ 2022-23ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പിഡിആര്‍ഡി ഗ്രാന്റുകളുടെ ആകെ തുക 43,100.50 കോടി രൂപയാണെന്ന് മന്ത്രാലയം അറിയിച്ചു.