1 Sep 2022 2:59 AM GMT
Summary
ഡെല്‍ഹി: 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 7.6 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12.6 ശതമാനമായിരുന്നു. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ആഘാതം മൂലം 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതായിരുന്നു. 2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 8.2 ശതമാനമാണെന്ന് 15-ാമത് ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) കാണിക്കുന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ […]
ഡെല്‍ഹി: 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 7.6 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12.6 ശതമാനമായിരുന്നു.
രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ആഘാതം മൂലം 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതായിരുന്നു.
2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 8.2 ശതമാനമാണെന്ന് 15-ാമത് ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) കാണിക്കുന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 14.3 ശതമാനത്തില്‍ നിന്ന് 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 9.5 ശതമാനമായി കുറഞ്ഞുവെന്നും ഇത് കാണിക്കുന്നു. 2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇത് 10.1 ശതമാനമായിരുന്നു.
നഗരപ്രദേശങ്ങളിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 7.1 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 12.2 ശതമാനമായിരുന്നു. 2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇത് 7.7 ശതമാനമായിരുന്നു.
നഗരപ്രദേശങ്ങളിലെ നിലവിലെ പ്രതിവാര തൊഴില്‍ പങ്കാളിത്ത നിരക്ക് 2022 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 47.5 ശതമാനമായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 46.8 ശതമാനമായിരുന്നു. 2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇത് 47.3 ശതമാനമായിരുന്നു.