image

16 Aug 2022 1:00 AM GMT

Economy

$5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥക്ക് 9% ജിഡിപി വളര്‍ച്ച അനിവാര്യം: സുബ്ബറാവു

MyFin Bureau

$5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥക്ക് 9% ജിഡിപി വളര്‍ച്ച അനിവാര്യം: സുബ്ബറാവു
X

Summary

ഹൈദരാബാദ്: അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജിഡിപി തുടര്‍ച്ചയായി ഒമ്പത് ശതമാനം വളര്‍ച്ച നേടിയാല്‍ മാത്രമേ 2028-29 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയുള്ളൂവെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് തെലങ്കാന ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ 'ഇന്ത്യ @75- 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുമ്പോള്‍'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് എട്ട് പ്രധാന വെല്ലുവിളികള്‍ […]


ഹൈദരാബാദ്: അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജിഡിപി തുടര്‍ച്ചയായി ഒമ്പത് ശതമാനം വളര്‍ച്ച നേടിയാല്‍ മാത്രമേ 2028-29 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയുള്ളൂവെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് തെലങ്കാന ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ 'ഇന്ത്യ @75- 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുമ്പോള്‍'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് എട്ട് പ്രധാന വെല്ലുവിളികള്‍ ഇന്ത്യക്ക് മറികടക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അടുത്ത 5 വര്‍ഷത്തേക്ക് സ്ഥിരമായി 9 ശതമാനം വാര്‍ഷിക ജിഡിപി വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, ഉത്പാദനക്ഷമതയും വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, മാക്രോ ഇക്കണോമിക് സ്ഥിരത നിലനിര്‍ത്തുക, ആഗോള മെഗാ ട്രെന്‍ഡുകള്‍ കൈകാര്യം ചെയ്യുക, ഭരണം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിനുള്ള പ്രധാന വെല്ലുവിളികള്‍.