15 Aug 2022 7:15 AM GMT
Summary
ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം ജൂൺ മാസത്തിൽ 12.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വ്യാവസായിക ഉത്പാദന സൂചികയുടെ (ഐ ഐ പി) കണക്കു പ്രകാരം നിർമാണ മേഖലയുടെ ഉത്പാദനം 12.5 ശതമാനം വർധിച്ചിട്ടുണ്ട്. ഖനന മേഖലയിലെ ഉത്പാദനം 7.5 ശതമാനവും, ഊർജ ഉത്പാദന മേഖലയിൽ 16.4 ശതമാനവും വർധിച്ചിട്ടുണ്ട്. 2021 ജൂണിൽ വ്യാവസായിക ഉത്പാദന സൂചിക 13 .8 ശതമാനമായിരുന്നു. ഏപ്രിൽ ജൂൺ മാസത്തിൽ സൂചിക 12.7 ശതമാനം വളർന്നപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 44.4 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 2020 ൽ വ്യാവസായിക ഉത്പാദനം കൊറോണ പ്രതിസന്ധികൾ മൂലം 18.7 ശതമാനം ഇടിഞ്ഞിരുന്നു. ഏപ്രിൽ 2020 ൽ […]
ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം ജൂൺ മാസത്തിൽ 12.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വ്യാവസായിക ഉത്പാദന സൂചികയുടെ (ഐ ഐ പി) കണക്കു പ്രകാരം നിർമാണ മേഖലയുടെ ഉത്പാദനം 12.5 ശതമാനം വർധിച്ചിട്ടുണ്ട്.
ഖനന മേഖലയിലെ ഉത്പാദനം 7.5 ശതമാനവും, ഊർജ ഉത്പാദന മേഖലയിൽ 16.4 ശതമാനവും വർധിച്ചിട്ടുണ്ട്. 2021 ജൂണിൽ വ്യാവസായിക ഉത്പാദന സൂചിക 13 .8 ശതമാനമായിരുന്നു.
ഏപ്രിൽ ജൂൺ മാസത്തിൽ സൂചിക 12.7 ശതമാനം വളർന്നപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 44.4 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്.
മാർച്ച് 2020 ൽ വ്യാവസായിക ഉത്പാദനം കൊറോണ പ്രതിസന്ധികൾ മൂലം 18.7 ശതമാനം ഇടിഞ്ഞിരുന്നു.
ഏപ്രിൽ 2020 ൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ വന്ന മാന്ദ്യം മൂലം 57.3 ശതമാനം ഇടിഞ്ഞിരുന്നു.