image

24 July 2022 1:20 AM

Economy

അടിയന്തിര പരാതി പരിഹാരത്തിന് മുന്‍ഗണന: സിബിഡിടി ചെയര്‍മാന്‍

MyFin Desk

അടിയന്തിര പരാതി പരിഹാരത്തിന് മുന്‍ഗണന: സിബിഡിടി ചെയര്‍മാന്‍
X

Summary

ഡെല്‍ഹി: നികുതിദായകരുടെ പരാതികള്‍ ഉടനടി പരിഹരിക്കുക എന്നതാണ് നികുതി വകുപ്പിന്റെ പ്രഥമ പരിഗണനയെന്ന് പുതിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയര്‍മാന്‍ നിതിന്‍ ഗുപ്ത പറഞ്ഞു. നികുതിദായകര്‍ക്ക് അനുസൃതമായ നയങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമാക്കിയതിനാല്‍ 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 14.09 ലക്ഷം കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന നികുതി പിരിവ് റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. നികുതിദായകരുമായും മറ്റ് പങ്കാളികളുമായും സജീവമായി ഇടപഴകുന്നത് തുടരും. പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഫീഡ്ബാക്ക് […]


ഡെല്‍ഹി: നികുതിദായകരുടെ പരാതികള്‍ ഉടനടി പരിഹരിക്കുക എന്നതാണ് നികുതി വകുപ്പിന്റെ പ്രഥമ പരിഗണനയെന്ന് പുതിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയര്‍മാന്‍ നിതിന്‍ ഗുപ്ത പറഞ്ഞു. നികുതിദായകര്‍ക്ക് അനുസൃതമായ നയങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമാക്കിയതിനാല്‍ 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 14.09 ലക്ഷം കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന നികുതി പിരിവ് റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. നികുതിദായകരുമായും മറ്റ് പങ്കാളികളുമായും സജീവമായി ഇടപഴകുന്നത് തുടരും. പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഫീഡ്ബാക്ക് ഉപയോഗിക്കും.

വര്‍ധിച്ചുവരുന്ന ഡിജിറ്റൈസേഷന്‍, ബിസിനസ്സിന്റെ പുതിയ വിഭാഗങ്ങളുടെ വരവ്, പുതിയ അസറ്റ് ക്ലാസുകള്‍ എന്നിവയുള്‍പ്പെടെ സമ്പദ് വ്യവസ്ഥയിലെ മേഖലകളിലുടനീളം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായതായി ഗുപ്ത പറഞ്ഞു. ഇന്ന് നികുതിദായകര്‍ അവരുടെ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അവരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത നല്‍കുന്നതിനുമായി വകുപ്പ് ചില നയങ്ങളും പ്രക്രിയകളും പുനര്‍രൂപകല്‍പ്പന ചെയ്തതായും അദ്ദേഹം പറഞ്ഞു.