image

19 July 2022 5:14 AM

Economy

പണപ്പെരുപ്പം നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചുവെന്ന് ധനകാര്യ സഹമന്ത്രി

MyFin Desk

പണപ്പെരുപ്പം നേരിടുന്നതിന്  നടപടികള്‍  സ്വീകരിച്ചുവെന്ന്  ധനകാര്യ സഹമന്ത്രി
X

Summary

 വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പണപ്പെരുപ്പം നേരിടുന്നതിന് വിതരണം മെച്ചപ്പെടുത്താന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. പയറുവര്‍ഗ്ഗങ്ങളുടെ സെസിലെയും ഇറക്കുമതി തീരുവയിലെയും കുറവ്, താരിഫുകള്‍ യുക്തിസഹമാക്കിയത്, ഭക്ഷ്യ എണ്ണകള്‍ക്കും എണ്ണ കുരുക്കള്‍ക്കും സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തിയത്, ഉള്ളി, പയര്‍ എന്നിവയുടെ കരുതല്‍ ശേഖരം നിലനിര്‍ത്തിയത് തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ പൊതു ഭക്ഷ്യ-സുരക്ഷാ പദ്ധതിയും രാജ്യത്തെ 80 […]


വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പണപ്പെരുപ്പം നേരിടുന്നതിന് വിതരണം മെച്ചപ്പെടുത്താന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. പയറുവര്‍ഗ്ഗങ്ങളുടെ സെസിലെയും ഇറക്കുമതി തീരുവയിലെയും കുറവ്, താരിഫുകള്‍ യുക്തിസഹമാക്കിയത്, ഭക്ഷ്യ എണ്ണകള്‍ക്കും എണ്ണ കുരുക്കള്‍ക്കും സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തിയത്, ഉള്ളി, പയര്‍ എന്നിവയുടെ കരുതല്‍ ശേഖരം നിലനിര്‍ത്തിയത് തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ പൊതു ഭക്ഷ്യ-സുരക്ഷാ പദ്ധതിയും രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതുമായ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ദരിദ്രരായ ജനങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഭൗമരാഷ്ട്രീയ സാഹചര്യവും അനന്തരഫലമായി ഉയര്‍ന്ന ചരക്ക് വിലയും ഉണ്ടായിരുന്നിട്ടും 2022-23ല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഇപ്പോഴും 7 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.